വൃക്ക രോഗിക്ക് കടലിനക്കരെ നിന്ന് കാരുണ്യ സ്പര്‍ശം
ചാവക്കാട്: വൃക്ക രോഗിക്ക് കടലിനക്കരെ നിന്ന് കാരുണ്യ സ്പര്‍ശം. ബ്ലാങ്ങാട് കാട്ടില്‍ മഹല്ല് ഗള്‍ഫ് കൂട്ടായ്മയാണ് വൃക്കരോഗിയായ യുവാവിന് ചികിത്സാസഹായം എത്തിച്ചത്. വര്‍ഷങ്ങളായി വൃക്കരോഗത്താല്‍ കഴിയുന്ന യുവാവിന് ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് വേണ്ടിവരുന്നുണ്ട്.
നിര്‍ധനനായ യുവാവ് സാമ്പത്തിക പ്രയാസം മൂലം പ്രയാസപ്പടുകയാണ്. പെട്ടികട നടത്തിയാണ് ഭാര്യയും, മക്കളുമടങ്ങുന്ന കുടുംബം പോറ്റിയിരുന്നത്. അസുഖം മൂലം കട തുറക്കാന്‍ കഴിയാതെയായി. മഹല്ല് ഖത്തീബ് എം മൊയ്തീന്‍കുട്ടി അല്‍ ഖാസിമി ധനസഹായം കൈമാറി.
ജുമാഅത്ത് ജനറല്‍ സെക്രട്ടറി സി ഹസന് കോയ ഹാജി, കൂട്ടായ്മ ഭാരവാഹികളായ വി.കെ സലീം, സക്കീര്‍ ചാലില്‍, മയ്യത്ത് പരിപാലന സംഘം പ്രസിഡന്റ് ഷഹീം, കെ.വി ഷാഹു, ബഷീര്‍ പാലപ്പെട്ടി, മിര്‍സാദ് ചാലില്‍, ഷാനി എ.വി, ഷാനവാസ് എ.വി, റാഫി വലിയകത്ത്, പി.വി അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു. യു.എ.ഇ, ഖത്തര്‍, ബ്ഹറൈന്‍, സൗദ്യ അറേബ്യ, കുവൈത്ത് എന്നീ സ്ഥലങ്ങളിലാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."