നിയമസഭ കയ്യാങ്കളി കേസ്:രമേശ് ചെന്നിത്തലയുടെ ഹരജി കോടതി തള്ളി
എറണാകുളം: നിയമസഭ കയ്യാങ്കളി കേസില്‍ കക്ഷി ചേരണമെന്ന രമേശ് ചെന്നിത്തലയുടെ ഹരജി കോടതി തള്ളി. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഹരജി തള്ളിയത്.
അഭിഭാഷക പരിഷത്തും വിഷയത്തില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതും കോടതി തള്ളി.പുറത്തുനിന്നുള്ള കക്ഷികള്‍ക്ക് കേസില്‍ കക്ഷി ചേരാനുള്ള അവകാശമില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയില്‍ വരെ നിയമപോരാട്ടം നടത്തിയിട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിര്‍വാദം.
കേസുമായി നേരിട്ട് ബന്ധമില്ലാത്തവരുടെ അപേക്ഷ പരിഗണിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. കോടതി നടപടി രമേശ് ചെന്നിത്തലക്ക് ഏറ്റ കനത്ത തിരിച്ചടിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ആര്‍ജവമുണ്ടെങ്കില്‍ വനിത സാമാജികരെ ആക്രമിച്ച കേസിലാണ് ചെന്നിത്തല കക്ഷി ചേരേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കയ്യാങ്കളി കേസിലെ വിടുതല്‍ ഹര്‍ജികളില്‍ ഈ മാസം 23ന് കോടതിയില്‍ വാദം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."