HOME
DETAILS

അധിനിവേശത്തില്‍ ഇല്ലാതാകുന്ന മനുഷ്യത്വം

  
backup
November 04 2023 | 01:11 AM

humanity-that-disappears-in-invasion

അധിനിവേശത്തില്‍ ഇല്ലാതാകുന്ന മനുഷ്യത്വം

1979ല്‍ ഫ്രാന്‍സില്‍ പ്രസിദ്ധീകരിച്ച മിലാന്‍ കുന്ദേരയുടെ പ്രശസ്തമായ നോവലാണ് ചിരിയുടെയും മറവിയുടെയും പുസ്തകം (The Book of Laughter and forgetting). അതിലെ പ്രശസ്തമായ ഉദ്ധരണിയുടെ പൂര്‍ണരൂപം ഇപ്രകാരമാണ്. ഒരു ജനതയെ നിര്‍മാര്‍ജനം ചെയ്യുന്നതിന്റെ ആദ്യപടി അവരെകുറിച്ചുള്ള എല്ലാ ഓര്‍മകളും മായ്ച്ചുകളയുകയാണ്. അവരുടെ പുസ്തകങ്ങളും ചരിത്രങ്ങളും സംസ്‌കാരങ്ങളുമെല്ലാം എന്നെന്നേക്കുമായി മായ്ച്ചുകളയുക. ശേഷം മറ്റെന്തൊക്കെയോ കൂട്ടിച്ചേര്‍ത്ത് പുതിയ പുസ്തകങ്ങളും സംസ്‌കാരങ്ങളും നിര്‍മിക്കുക. അതോടെ ആ രാഷ്ട്രം ആ ജനത പണ്ടെന്തൊക്കെയായിരുന്നോ അതെല്ലാം വിസ്മൃതിയിലാണ്ട് തുടങ്ങും. അധികാരത്തിനെതിരായ മനുഷ്യന്റെ സമരമെന്നാല്‍ മറവിയ്‌ക്കെതിരേ ഓര്‍മയുടെ സമരമാണ്. ഗംഭീരമായ ഈ രാഷ്ട്രീയ നിരീക്ഷണത്തിന്റെ ഭീകരമായ ഉദാഹരണമാണ് സയണിസ്റ്റ് സാമ്രാജ്യമായ ഇസ്‌റാഈല്‍.
ചരിത്രയാഥാര്‍ഥ്യങ്ങള്‍ക്കെതിരേ മുഖം തിരിച്ച് ഗസ്സയിലെ കുഞ്ഞുങ്ങളോടും നിരാലംബരായ സ്ത്രീകളോടും മനുഷ്യരോടും കാണിക്കുന്ന ക്രൂരതയോട് മനസുകൊണ്ടെങ്കിലും പ്രതികരിച്ചില്ലായെങ്കില്‍ മനുഷ്യത്വം മരവിച്ച അസ്ഥിപഞ്ജരമായി മനുഷ്യത്വം മാറും. അക്രമത്തേയും അനീതിയേയും വെറുക്കുന്ന ഒരു സിസ്റ്റം ഇല്ലാതായാല്‍ അവയെല്ലാം സാമാന്യവല്‍കരിക്കപ്പെട്ട് പൊതുജീവിതത്തിന്റെ ഭാഗമായി മാറുകയും തല്‍ഫലമായി രാജ്യം ദുര്‍ബലപ്പെടുകയും അരക്ഷിതാവസ്ഥയിലാവുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇസ്‌റാഈല്‍ അധിനിവേശ ചരിത്രങ്ങളെയും യു.എന്‍ ഇടപെടലുകളിലെ കപട രാഷ്ട്രീയങ്ങളെയും വസ്തുനിഷ്ഠമായി വിലയിരുത്തുന്നതും പഠിക്കുന്നതും മാനുഷികവും അമേരിക്കന്‍ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേയുള്ള സമരമുറയുമാണ്.

എപ്പോഴും നീതി ലഭിക്കേണ്ടത് ഓരോ മനുഷ്യന്റെയും അവകാശവും അനിവാര്യതയുമാണ്. നീതിയും സുരക്ഷിതത്വവും ലഭിക്കുമ്പോഴാണ് സന്തോഷകരമായ ജീവിതവും പുരോഗമന രാഷ്ട്രവും ഉണ്ടാവുകയുള്ളൂ. എന്നാല്‍, മനുഷ്യനന്മയെ കുറിച്ച് പഠിച്ചതെല്ലാം പാഴായിപ്പോയെന്ന് തോന്നുന്ന വിധത്തിലാണ് ഇസ്‌റാഈല്‍ കൂട്ടക്കുരുതി നടത്തിക്കൊണ്ടിരിക്കുന്നത്. ഗസ്സ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ താല ഹെര്‍സല്ല വിഡിയോ സന്ദേശത്തിലൂടെ ലോകത്തോട് ചോദിക്കുന്ന ചോദ്യം നിങ്ങളുടെ മനുഷ്യത്വത്തിന് എന്തുപറ്റി എന്നാണ് ? എവിടേക്കാണ് ഞങ്ങള്‍ പോകേണ്ടത് ? ആശുപത്രിയില്‍ പോയാല്‍ അവിടെ ബോംബിടും വീട്ടില്‍ പോയാല്‍ അവിടെയും സ്‌കൂളില്‍ പോയാല്‍ അവിടെയും ഞങ്ങള്‍ ആക്രമിക്കപ്പെടുന്നു. ഒരു സെക്കന്‍ഡില്‍ തൊള്ളായിരത്തിലധികം പേരെ കൊല്ലാനാവുന്ന ബോംബുകളാണ് വര്‍ഷിക്കുന്നത്. ഈ കൂട്ടക്കൊലയോടും വംശഹത്യയോടും പ്രതികരിക്കാന്‍ ഇനിയും എന്താണ് നിങ്ങള്‍ കാത്തിരിക്കുന്നത്. ചേതനയറ്റ കുഞ്ഞുങ്ങളും നിരാലംബരായ സ്ത്രീകളും പാതി ജീവനോടെ അരണ്ട വെളിച്ചത്തില്‍ ദാഹജലത്തിനായി കേഴുന്നവരും ഭീതി നിറഞ്ഞ നിമിഷങ്ങളും പരാശ്രയത്തിനായി കൈനീട്ടുന്ന മനുഷ്യരോടെല്ലാം ക്രൂരതയുടെ വ്യത്യസ്ത മുഖങ്ങള്‍ കാണിക്കാന്‍ അധിനിവേശ ശക്തികള്‍ക്കെ സാധിക്കൂ. ഗ്രീക്ക് ഫിലോസഫറായ അരിസ്റ്റോട്ടില്‍ പ്രസ്താവിച്ചത് ജീവിവര്‍ഗങ്ങളില്‍ ഏറ്റവും കുലീനന്‍ മനുഷ്യരാണ് എന്നാല്‍ നീതിയും നിയമവും അകലുന്നതോടെ ഏറ്റവും മോശം ജീവിയും മനുഷ്യന്‍ തന്നെ.
ഫലസ്തീന്‍ അധിനിവേശങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തി വെബ്‌സൈറ്റ് തുടങ്ങിയ അമേരിക്കന്‍ വനിതയാണ് ആലിസണ്‍ വെയര്‍. 2001 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ഗസയിലും വെസ്റ്റ് ബാങ്കിലും യാത്രചെയ്തപ്പോഴാണ് അവിടെ നടക്കുന്ന സംഭവങ്ങള്‍ ശരിയായ രീതിയിലല്ല അമേരിക്കന്‍ മീഡിയകളില്‍ സംപ്രേഷണം ചെയ്യുന്നത് എന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്നാണ് If Americans Knew എന്ന സ്വതന്ത്രമീഡിയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. ഫലസ്തീന്‍ ഇസ്‌റാഈല്‍ പ്രശ്‌നങ്ങളില്‍ അമേരിക്ക നടത്തുന്ന സാമ്പത്തിക സഹായങ്ങളെയും വാര്‍ത്തകളില്‍ നടത്തുന്ന കള്ളത്തരങ്ങളെയും അമേരിക്കന്‍ ജനതയെ അറിയിക്കുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. 80 ലക്ഷം ഡോളറാണ് അമേരിക്ക ഇസ്‌റാഈലിന് ദിവസവും നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഒരുകോടി 10 ലക്ഷം ഡോളറാണന്നും പറയുന്നു. ഓരോ 90 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിനു ശേഷമാണ് ഒരു ഇസ്‌റാഈലി പൗരന്‍ കൊല്ലപ്പെടുന്നതെന്നും എന്നാല്‍ വാര്‍ത്തകളില്‍ ഇസ്‌റാഈല്‍ ഭീകരവാദികള്‍ അല്ലെന്നും ആലിസണ്‍ കൂട്ടിച്ചേര്‍ത്തു. അക്രമത്തിനും അധിനിവേശത്തിനും മാനുഷിക മുഖമില്ലാത്തതുകൊണ്ടുതന്നെ കപട വാര്‍ത്തകളെയും മീഡിയകളെയും കൂട്ടുപിടിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍ അമേരിക്കന്‍ ശക്തികള്‍.

മനുഷ്യാവകാശങ്ങളുടെ ഏറ്റവും വലിയ ലംഘനങ്ങളാണ് യുദ്ധങ്ങളിലും അധിനിവേശങ്ങളിലും നടക്കുന്നത്. ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാതെ രാജ്യം വിട്ടുപോകേണ്ടി വരികയും ചെയ്യുന്നു. മാത്രമല്ല യുദ്ധങ്ങളില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണവും വളരെ വലുതാണ്. യുദ്ധം അവസാനിച്ചാലും പകര്‍ച്ചവ്യാധികളും പട്ടിണിയും അവരെ ബാധിക്കുന്നു. അധികാരങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കുമപ്പുറം മനുഷ്യത്വത്തിനും മാനവികതയ്ക്കും വിലകല്‍പ്പിച്ചിരുന്നുവെങ്കില്‍ രണ്ടാം ലോകമഹായുദ്ധം സംഭവിക്കില്ലായിരുന്നു. വൈജ്ഞാനിക വിപ്ലവവത്തിലും സാംസ്‌കാരിക പ്രബുദ്ധതയിലും പുതുലോകം ആധുനികരിക്കപ്പെടുമ്പോള്‍ വിസ്മൃതിയിലാകരുത് മനുഷ്യത്വം. കാരണം ലോകത്തിന്റെ നിലനില്‍പ്പ് മാനവികതയിലും മനുഷ്യത്വത്തിലുമാണ് അതിനോട് ചേര്‍ന്ന് നില്‍ക്കലാണ് അധിനിവേശത്തിനെതിരേയുള്ള സമരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ ആദ്യമായിട്ടല്ല ഒരു എ.ഡി.ജി.പി ആര്‍.എസ്.എസ് അധികാരിയെ കാണുന്നത്; ആര്‍.എസ്.എസ് നേതാവ് എ.ജയകുമാര്‍

Kerala
  •  2 months ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

അതീവ വിസ്മയം മലബാറിലെ ഈ മിനി ഗവി...! പോവാം സഞ്ചാരികളേ കക്കാടം പൊയിലിലേക്ക് 

justin
  •  2 months ago
No Image

പ്രകാശ് കാരാട്ട് സി.പി.എം കോ-ഓര്‍ഡിനേറ്റര്‍; ചുമതല പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നത് വരെ

National
  •  2 months ago
No Image

അപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്നു സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങി; മാതാവിന്റെ മടിയിലിരുന്ന രണ്ട് വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു

Kerala
  •  2 months ago
No Image

ഫോണ്‍ ചോര്‍ത്തല്‍: പി.വി അന്‍വറിനെതിരെ കേസ് 

Kerala
  •  2 months ago
No Image

നെഹ്‌റു ട്രോഫി ജലമേള വിജയികളെ സംബന്ധിച്ച് തര്‍ക്കം; 100 പേര്‍ക്കെതിരെ കേസ് 

Kerala
  •  2 months ago
No Image

'നസ്‌റുല്ല രക്തസാക്ഷി' തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിര്‍ത്തിവച്ച് മെഹബൂബ മുഫ്തി; കശ്മീര്‍ തെരുവുകളെ ഇളക്കി മറിച്ച് അമേരിക്ക-ഇസ്‌റാഈല്‍ വിരുദ്ധ പ്രതിഷേധം

National
  •  2 months ago
No Image

പാര്‍ട്ടിക്കും മന്ത്രിസഭക്കും കരുത്താകാന്‍ ഉദയനിധി;  ഉപമുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും;  അഴിച്ചു പണിയില്‍ സെന്തില്‍ ബാലാജി വീണ്ടും മന്ത്രി

National
  •  2 months ago
No Image

ഹസന്‍ നസറുല്ലയുടെ വധത്തിന് ശേഷവും ലബനാന് മേല്‍ നിലക്കാത്ത ബോംബ് വര്‍ഷവുമായി ഇസ്‌റാഈല്‍;  മരണം 1700 കടന്നു

International
  •  2 months ago