HOME
DETAILS

കോളജ് വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്; ഡിഗ്രി, പിജി വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ 20,000 രൂപ വരെ നേടാന്‍ അവസരം

  
backup
November 05 2023 | 03:11 AM

central-government-sector-scholarship-for-collage-students

കോളജ് വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്; ഡിഗ്രി, പിജി വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ 20,000 രൂപ വരെ നേടാന്‍ അവസരം

രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോളജുകളില്‍ ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളെ സാമ്പത്തികമായി സഹായിക്കുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പാണ് സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്. ഡിഗ്രി, പിജി ക്ലാസുകളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. മാത്രമല്ല വിദ്യാര്‍ഥികള്‍ റെഗുലര്‍ കോഴ്‌സുകള്‍ക്ക് ചേര്‍ന്നവരുമായിരിക്കണം. 2023-24 അധ്യയന വര്‍ഷത്തെ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് പുതുക്കുന്നതും/ പുതിയ അപേക്ഷയ്ക്കുമായി www.scholerships.gov.in എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.

ബിരുദ തലം മുതല്‍ (പ്രൊഫഷണല്‍ കോഴ്‌സുള്‍പ്പെടെ ) പരമാവധി അഞ്ച് വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ക്ക് 3:3:1 എന്ന അനുപാതത്തിലാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നത്. തുടര്‍വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ ഓരോ വര്‍ഷവും പുതുക്കണം. പുതുക്കുന്നതിനായുള്ള മാനദണ്ഡം: വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. 75 ശതമാനം ഹാജര്‍ വേണം. പുതുക്കുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതില്ല. ഓണ്‍ലൈനായി പുതുക്കാന്‍ കഴിയാതെ വന്നാല്‍ തുടര്‍വര്‍ഷങ്ങളില്‍ പുതുക്കാം. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.

സ്‌കോളര്‍ഷിപ്പ് തുക
ബിരുദ തലത്തില്‍ ഒരു വര്‍ഷം 12,000 രൂപയും ബിരുദാനന്തര ബിരുദ തലത്തില്‍ ഒരു വര്‍ഷം 20,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് തുക. അപേക്ഷകര്‍ക്ക് ദേശ സാത്കൃത ബാങ്കുകള്‍ ഒന്നില്‍ ആധാര്‍ ലിങ്ക് ചെയ്തിട്ടുള്ള സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വേണം. സ്‌കോളര്‍ഷിപ്പ് തുക കേന്ദ്രസര്‍ക്കാര്‍ നേരിട്ട് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യും.

സ്‌കോളര്‍ഷിപ്പ് സംവരണം
ആകെ സ്‌കോളര്‍ഷിപ്പിന്റെ 50 ശതമാനം പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. എസ്.സി വിഭാഗത്തിന് 15 ശതമാനം, എസ്.ടി വിഭാഗത്തിന് 7.5 ശതമാനം, ഒബിസി വിഭാഗത്തിന് 27 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംവരണ മാനദണ്ഡങ്ങള്‍. ഓരോ വിഭാഗത്തിലും അഞ്ച് ശതമാനം ഭിന്നശേഷി വിഭാഗത്തിനും നീക്കി വെച്ചിരിക്കുന്നു.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

  • പുതുതായി അപേക്ഷിക്കുന്നവര്‍ കേരളത്തിലെ ഹയര്‍ സെക്കണ്ടറി/ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ബോര്‍ഡുകള്‍ നടത്തിയ 2023ലെ പ്ലസ് ടു ക്ലാസ് പരീക്ഷയില്‍ 80 പെര്‍സന്റൈലില്‍ കൂടുതല്‍ മാര്‍ക്ക് നേടിയിരിക്കണം.
  • റെഗുലര്‍ ബിരുദ കോഴ്‌സകുള്‍ക്ക് ഒന്നാം വര്‍ഷം ചേര്‍ന്നവരുമായിരിക്കണം.
  • 18 വയസ് മുതല്‍ 25 വരെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക.
  • കുടുംബ വാര്‍ഷിക വരുമാനം ആകെ 45 ലക്ഷം കവിയരുത്.
  • മറ്റേതെങ്കിലും സ്‌കോളര്‍ഷിപ്പുകള്‍ വാങ്ങുന്നവര്‍ക്ക് അപേക്ഷിക്കാനൊക്കില്ല.

അപേക്ഷ സമര്‍പ്പിക്കാന്‍ www.dcescholarship.kerala.gov.in/he_maindx.php സന്ദര്‍ശിക്കുക.

അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം അപേക്ഷ ഫോമിന്റെ പ്രിന്റൗട്ട്, അനുബന്ധ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം പഠിക്കുന്ന സ്ഥാപനത്തില്‍ അഞ്ച് ദിവസത്തിനകം സമര്‍പ്പിക്കണം. അല്ലാത്തവരുടെ അപേക്ഷകള്‍ തള്ളുന്നതാണ്. അപേക്ഷയുടെ പ്രിന്റൗട്ട്, വരുമാന സര്‍ട്ടിഫിക്കറ്റ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്ഥാപന മേധാവിയില്‍ നിന്നുള്ള പ്രവേശന റിപ്പോര്‍ട്ട് എന്നിവ സഹിതം കോളജില്‍ സമര്‍പ്പിക്കണം.

വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FHMwGM3O0759bymv0j74Ht



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്ര വലതുപക്ഷം, നെതന്യാഹുവിന്റെ വിശ്വസ്തന്‍; ഇസ്‌റാഈല്‍ ബുള്‍ഡോസര്‍ എന്ന വിളിപ്പേരുള്ള കാറ്റ്‌സ്

International
  •  a month ago
No Image

 റെയ്ഡ് സി.പി.എം-ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; പണപ്പെട്ടി അന്വേഷിക്കേണ്ടത് ക്ലിഫ്ഹൗസില്‍: വി.ഡി സതീശന്‍

Kerala
  •  a month ago
No Image

'മല്ലു ഹിന്ദു ഓഫിസേഴ്‌സ്' ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്ന് തന്നെ; പൊലിസിന് വാട്‌സ് ആപ്പിന്റെ മറുപടി

Kerala
  •  a month ago
No Image

മുഡ കേസില്‍ ലോകായുക്തക്ക് മുന്നില്‍ ഹാജരാകാന്‍ സിദ്ധരാമയ്യ

National
  •  a month ago
No Image

നിങ്ങളുടെ റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ 15 മുതല്‍ 'തെളിമ' പദ്ധതി 

Kerala
  •  a month ago
No Image

ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനമെന്നും എന്റെ ശരീര  പരിശോധനവരെ നടത്തിയെന്നും ഷാനിമോള്‍ ഉസ്മാന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി;  പ്രതിരോധ മന്ത്രി ഗാലന്റിനെ പുറത്താക്കി നെതന്യാഹു, വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് 

International
  •  a month ago
No Image

സർക്കാരെ, ഈ 'വെട്ടിയ ദിനങ്ങൾ' ഞങ്ങളുടെ അന്നമാണ് !

Kerala
  •  a month ago
No Image

അടവുനയം ഗുണംചെയ്തത് കോൺഗ്രസിന്: സി.പി.എം

Kerala
  •  a month ago
No Image

അധ്യാപകരുടെ കെ-ടെറ്റ് യോഗ്യത: സമയപരിധി ദീർഘിപ്പിച്ചു

Kerala
  •  a month ago