കനത്തമഴ: ഇടുക്കിയില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു
കനത്തമഴയില്‍ ഒരു മരണം
ഇടുക്കി: കനത്തമഴയില്ഇടുക്കി ശാന്തന്‍പാറ ചേരിയാറില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. തങ്കപ്പന്‍പാറ സ്വദേശി റോയി (55) ആണ് മരിച്ചത്. റോയ് വീട്ടില്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്.
കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും രണ്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് മഴ കനക്കുക. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇന്ന് രണ്ട് ജില്ലകള്‍ക്കാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, പാലക്കാട് ജില്ലകള്‍ക്കാണ് അതിജാഗ്രത നിര്‍ദേശം. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കന്‍ തമിഴ്നാടിനും സമീപപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി നിലനില്ക്കുന്നു. പുറമെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വീശുന്ന കിഴക്കന്‍കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ/ഇടത്തരം വ്യാപകമായ മഴയ്ക്കാണ് സാധ്യതയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."