മുസ്‌ലിം പള്ളികളും ഗുരുദ്വാരകളും ഇല്ലാതാക്കണമെന്ന് ബി.ജെ.പി നേതാവ്; വിമര്‍ശനം,ഒടുവില്‍ പുറത്താക്കി പാര്‍ട്ടി
മുസ്‌ലിം പള്ളികളും ഗുരുദ്വാരകളും ഇല്ലാതാക്കണമെന്ന് ബി.ജെ.പി നേതാവ്; വിമര്‍ശനം,ഒടുവില്‍ പുറത്താക്കി പാര്‍ട്ടി
ജയ്പൂര്‍: ഗുരുദ്വാരകളും മുസ്‌ലിം പള്ളികളും ഇല്ലാതാക്കണമെന്ന രാജസ്ഥാനിലെ അല്‍വാറില്‍ നിന്നുള്ള ബി.ജെ.പി നേതാവ്. രൂക്ഷ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ നേതാവ് സന്ദീപ് ദയ്മയെ പുറത്താക്കേണ്ടി പാര്‍ട്ടിക്ക്. രാജസ്ഥാന്‍ ബി.ജെ.പി അച്ചടക്ക സമിതി അധ്യക്ഷന്‍ ഓങ്കാര്‍ സിങ് ലഖാവത് ആണ് ദയ്മയെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. ദയ്മയുടെ പരാമര്‍ശം പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ദയ്മയെ സംസ്ഥാന അധ്യക്ഷന്റെ നിര്‍ദേശപ്രകാരം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണെന്നുമാണ് വിശദീകരണം
രാജസ്ഥാനിലെ തിജാര നിയോജകമണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഗുരുദ്വാരകളും മുസ്‌ലിം പള്ളികള്‍ക്കുമെതിരായ ദയ്മയുടെ പരാമര്‍ശം. ഇവിടെ എത്ര മുസ്‌ലിം പള്ളികളും ഗുരുദ്വാരകളുമാണ് നിര്‍മിക്കപ്പെടുന്നതെന്ന് നോക്കൂ. ഇത് ഭാവിയില്‍ നമുക്ക് ഒരു വ്രണമായി മാറും. അതുകൊണ്ടാണ് ഈ അള്‍സര്‍ പിഴുതെറിയുകയും ഇല്ലാതാക്കുകയും ചെയ്യേണ്ടത്- ദയ്മ പറഞ്ഞു. ദയ്മയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പിന്നാലെയാണ് പാര്‍ട്ടി നടപടിയുമായി രംഗത്തെത്തിയത്.
ഉദ്ദേശിച്ച് മദ്രസ, ഗുരുദ്വാര നാക്കു പിഴയെന്നും മാപ്പ് പറച്ചില്‍
തന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ദയ്മ രംഗത്തെത്തിയിരുന്നു. ഗുരുദ്വാരകളെ കുറിച്ചുള്ള പരാമര്‍ശം അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു വിശദീകരണം. പള്ളികളും മദ്രസകളും എന്നാണ് പറയാന്‍ ഉദ്ദേശിച്ചത്. ഗുരുദ്വാര എന്നത് നാക്കുപിഴയാണ്. സിഖ് സമൂഹം എന്നും ഹിന്ദുവിനേയും സനാതന ധര്‍മത്തേയും പ്രതിരോധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഗുരുദ്വാരകളില്‍ നേരിട്ടെത്തി മാപ്പറിയിക്കാന്‍ തയ്യാറാണെന്നും ദയ്മ വ്യക്തമാക്കി.
എന്നാല്‍ ദയ്മയുടെ മാപ്പപേക്ഷ സിഖ് സമൂഹം സ്വീകരിച്ചില്ല. ബി.ജെ.പി നേതാവ് തന്റെ മാപ്പു പറഞ്ഞ രീതിയിലും ലജ്ജിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി മാപ്പു പറച്ചില്‍ വീഡിയോ എക്‌സില്‍ പങ്കുവെച്ചത്.
നേതാവിനെ പുറത്താക്കിക്കൊണ്ടുള്ള പാര്‍ട്ടി നടപടി സ്വാഗതാര്‍ഹമാണെന്നായിരുന്നു പഞ്ചാബ് ബി.ജെ.പിയുടെ പ്രതികരണം. ദയ്മയുടെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്നും സമൂഹത്തില്‍ അരക്ഷിതാവസ്ഥയുടെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടി പഞ്ചാബ് ബി.ജെ.പി ഘടകം പൊലിസില്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."