ഗസ്സ ഫീൽഡ് ഹോസ്പിറ്റൽ: ഉപകരണങ്ങളുമായി ആറ് വിമാനങ്ങൾ കൂടി അയച്ച് യുഎഇ
ഗസ്സ ഫീൽഡ് ഹോസ്പിറ്റൽ: ഉപകരണങ്ങളുമായി ആറ് വിമാനങ്ങൾ കൂടി അയച്ച് യുഎഇ
ദുബൈ: ഇസ്‌റാഈൽ ആക്രമണത്തിൽ പരിക്കേറ്റ ഫലസ്തീൻ ജനതയ്ക്കായി ഗസ്സയിൽ യുഎഇ ഒരുക്കുന്ന ആശുപത്രിക്ക് ആവശ്യമായ സാധനങ്ങളുമായി ആറ് വിമാനങ്ങൾ കൂടി അയച്ചു. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ‘ഗാലന്റ് നൈറ്റ് 3' പദ്ധതിയുടെ ഭാഗമായാണ് ഗസ്സ മുനമ്പിൽ ഫീൽഡ് ആശുപത്രി സ്ഥാപിക്കുന്നത്.
അബുദാബിയിൽ നിന്ന് ഈജിപ്തിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് സാധന സാമഗ്രികൾ എത്തിച്ചത്. ഇവിടെ നിന്നാകും ഗസ്സയിലേക്ക് സാധനങ്ങൾ എത്തിക്കുക. തിങ്കളാഴ്‌ച പുറപ്പെട്ട അഞ്ച് വിമാനങ്ങൾക്ക് പുറമെയാണ് ഇന്നലെ ആറ് വിമാനങ്ങൾ കൂടി സാധന സാമഗ്രികളുമായി അബുദാബിയിൽ നിന്ന് പുറപ്പെട്ടത്.
150 കിടക്കകളുള്ള ഫീൽഡ് ഹോസ്പിറ്റൽ ഒന്നിലധികം ഘട്ടങ്ങളിലായാണ് സ്ഥാപിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും അനസ്തേഷ്യ, തീവ്രപരിചരണ വിഭാഗങ്ങൾ എന്നിവയ്‌ക്ക് പുറമേ ജനറൽ സർജറി, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, ഗൈനക്കോളജി എന്നീ വകുപ്പുകളും ആശുപത്രിയിൽ ഒരുക്കും. ഇന്റേണൽ മെഡിസിൻ, ദന്തചികിത്സ, സൈക്യാട്രി, ഫാമിലി മെഡിസിൻ എന്നിവയ്ക്കുള്ള ക്ലിനിക്കുകളും ഈ സൗകര്യത്തിലുണ്ടാകും. അനുബന്ധ സേവനങ്ങളിൽ സിടി ഇമേജിംഗ്, ഒരു ലബോറട്ടറി, ഒരു ഫാർമസി, മറ്റ് മെഡിക്കൽ സപ്പോർട്ട് ഫംഗ്ഷനുകൾ എന്നിവ ഉൾപ്പെടും.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."