ദ്യോകോവിച്ചിന്റെ സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞ് മെദ്വദേവിന്റെ കന്നി യു.എസ് ഓപ്പണ്‍
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ പുരുഷ കിരീടം റഷ്യന്‍ താരം ഡാനിയല്‍ മെദ്വദേവിന്. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് 25കാരന് മെദ്വദേവ് കന്നി കിരീടം ചൂടിയത്.
കലണ്ടര്‍ സ്ലാം ഉള്‍പെടെ ഒരുപിടി റെക്കോര്‍ഡുകള്‍ കൈപിടിയിലൊതുക്കാനുള്ള ദ്യാകോവിച്ചിന്റെ കിനാക്കള്ഡക്കു മേല്‍ കയറി നിന്നാണ് രണ്ടാം സീഡായ റഷ്യന്‍ താരം ആദ്യഗ്രാന്റ്സ്ലാം കിരീടത്തിനി മേല്‍ മുത്തമിട്ടിരിക്കുന്നത്.
കിരീടം നേടിയിരുന്നെങ്കില്‍ കലണ്ടര്‍ സ്ലാം നേടുന്ന മൂന്നാമത്തെ പുരുഷ താരമെന്ന നേട്ടം നൊവാക് ദ്യോകോവിച്ചിനെ തേടിയെത്തിയേനെ.ഒപ്പം കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡും.
ഒന്നാം സെറ്റില്‍ അവിശ്വസനീയമായ കൃത്യതയോടെ റാക്കറ്റ് വീശിയ മെദ്വദേവ് ദ്യോക്കോവിച്ചിനെ ചിത്രത്തിലേ ഇല്ലാതാക്കിയിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഡാനിയല്‍ മെദ്വദേവിന്റെ അട്ടിമറി വിജയം. സ്കോര്‍ ( 6-4, 6-4, 6-4 ).
ചരിത്രത്തിലെ ഏറ്റവും മഹാനായ താരം ദ്യോക്കോവിച്ച് ആണെന്നായിരുന്നു മത്സരശേഷം മെദ്വദേവിന്റെ പ്രതികരണം. ചരിത്ര നേട്ടത്തില്‍ നിന്ന് ദ്യോക്കോവിച്ചിനെ തടഞ്ഞതില്‍ താരത്തിനോടും അദ്ദേഹത്തിന്റെ ആരാധകരോടും ക്ഷമ ചോദിക്കാനും റഷ്യന്‍ താരം മറന്നില്ല.
രണ്ടാം വിവാഹ വാര്‍ഷികത്തിന്റെ വേളയില്‍ കിരീടം ഭാര്യക്ക് സമര്‍പ്പിക്കുന്നുവെന്നും താരം പറഞ്ഞു. മികച്ച താരത്തിനോടാണ് ഇന്ന് പരാജയപ്പെട്ടതെന്ന് പറഞ്ഞ ദ്യോക്കോവിച്ച് ഗ്രാന്‍ഡ് സ്ലാം കിരീടത്തിനു ഏറ്റവും അര്‍ഹതയുള്ള ആള് മെദ്വദേവ് ആണെന്നും കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."