HOME
DETAILS

രഞ്ജി ട്രോഫി: കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും; ഷോണ്‍ റോജര്‍ അടക്കം നാല് പുതുമുഖങ്ങള്‍

  
backup
December 08 2022 | 11:12 AM

kerala-cricket-association-announced-ranji-trophy-team

തിരുവനന്തപുരം: രഞ്ജി ട്രോഫി 2022-23 സീസണില്‍ റാഞ്ചിയിലും ജയ്പൂരിലും നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ കേരള ടീമിനെ നയിക്കും. ഉപനായകന്‍ സിജോമോന്‍ ജോസഫാണ്. യുവ പ്രതീക്ഷയായ ഷോണ്‍ റോജറാണ് സ്‌ക്വാഡിലെ ശ്രദ്ധേയ താരം. ഷോണിന് പുറമെ കൃഷ്ണ പ്രസാദും വൈശാഖ് ചന്ദ്രനും സച്ചിന്‍ സുരേഷും പുതുമുഖങ്ങളായി ടീമിലുണ്ട്.

ഇന്ത്യന്‍ മുന്‍ താരം ടിനു യോഹന്നാനാണ് മുഖ്യ പരിശീലകന്‍.

ഡിസംബര്‍ 10ന് കേരള ടീം റാഞ്ചിയിലേക്ക് തിരിക്കും. ഡിസംബര്‍ പതിമൂന്നാം തിയതിയാണ്
ഝാര്‍ഖണ്ഡിന് എതിരായ മത്സരം. രാജസ്ഥാനെതിരായ രണ്ടാം മത്സരം ഇരുപതാം തിയതി ആരംഭിക്കും. 27ാം തിയതി മുതല്‍ ഛത്തീസ്ഗഢിന് എതിരെയും ജനുവരി മൂന്ന് മുതല്‍ ഗോവയ്ക്ക് എതിരെയും 10 മുതല്‍ സര്‍വീസസിന് എതിരെയും 17 മുതല്‍ കര്‍ണാടകയ്ക്ക് എതിരെയും 24 മുതല്‍ പുതുച്ചേരിക്ക് എതിരെയുമാണ് കേരളത്തിന്റെ മറ്റ് മത്സരങ്ങള്‍.

കേരള ടീം: സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സിജോമോന്‍ ജോസഫ്(വൈസ് ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, വത്സാല്‍ ഗോവിന്ദ് ശര്‍മ്മ, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന, ബേസില്‍ തമ്പി, നിധീഷ് എം ഡി, ഫനൂസ് എഫ്, ബേസില്‍ എന്‍ പി, വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ എസ്(വിക്കറ്റ് കീപ്പര്‍), രാഹുല്‍ പി(ഫിറ്റ്‌നസ്)

നസീര്‍ മച്ചാന്‍(നിരീക്ഷകന്‍), ടിനു യോഹന്നാന്‍(മുഖ്യ പരിശീലകന്‍), മസ്ഹര്‍ മൊയ്ദു(സഹ പരിശീലകന്‍), രജീഷ് രത്‌നകുമാര്‍(സഹപരിശീകന്‍), വൈശാഖ് കൃഷ്ണ(ട്രെയിനര്‍), ഉണ്ണികൃഷ്ണന്‍ ആര്‍ എസ്(ഫിസിയോ), സജി സോമന്‍(വീഡിയോ അനലിസ്റ്റ്).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago