ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം; മഹാരാജാസ് പരീക്ഷാ കണ്‍ട്രോളര്‍ക്ക് താക്കീത്
ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം; മഹാരാജാസ് പരീക്ഷാ കണ്‍ട്രോളര്‍ക്ക് താക്കീത്
എറണാകുളം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മഹാരാജാസ് കോളജിലെ പരീക്ഷാ കണ്‍ട്രോളര്‍ക്ക് താക്കീത്. പരീക്ഷാ കണ്‍ട്രോളര്‍ക്ക് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ വിലയിരുത്തി. കണ്‍ട്രോളര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്ന് ഡയറക്ടര്‍ വ്യക്തമാക്കി.
സോഫ്റ്റ്‌വെയറിലെ പിഴവ് ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ നടപടി ഉണ്ടായില്ലെന്ന് വിമര്‍ശനം.പിഴവ് കണ്ടെത്തിയിട്ടും തിരുത്താത്തതിനാല്‍ കോളജിലെ പരീക്ഷാ സംവിധാനം ആകെ സംശയ നിഴലിലായി. ഭാവിയിൽ സമാന പിഴവ് ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നുമാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടർ കർശനമായ താക്കീത് നൽകിയിരിക്കുന്നത്.
പിഎം ആർഷോയുടെ പരാതിയിൽ കോളേജ് പ്രിൻസിപ്പൽ, വകുപ്പ് മേധാവി അടക്കമുളളവർക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു.
ഒരു വിഷയത്തിലും മാർക്ക് രേഖപ്പെടുത്തിയിട്ടില്ലാത്ത എന്നാൽ എല്ലാ വിഷയത്തിനും പാസായി എന്നുള്ള ആർഷോയുടെ മാർക്ക് ലിസ്റ്റ് ആയിരുന്നു വിവാദത്തിൽപ്പെട്ടത്. ബിഎ മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടും പട്ടിക പ്രകാരം പരീക്ഷ പാസായവരുടെ കൂട്ടത്തിലായിരുന്നു ആർഷോ. ലിസ്റ്റ് പുറത്തായതോടെ വിഷയത്തിൽ വിവാദം കത്തി പടർന്നു. എസ്‌എഫ്‌ഐക്കും മഹാരാജാസ് കോളേജിനും നേരെ വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."