ഇതെന്റെ മോദിജി തന്ന ആദ്യ ഘഡുവാണ്; ബാങ്ക് പിഴവുമൂലം അക്കൗണ്ടിലെത്തിയ പണം തിരിച്ചുകൊടുക്കാതെ യുവാവ്
ഭരണത്തിലെത്തിയാല്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവര്ക്കും നല്‍കുമെന്ന് വാഗ്ദാനം ചെയ്ത 15 ലക്ഷത്തില്‍ നിന്ന് ആദ്യ ഗഡുവായി തനിക്ക് കിട്ടിയതാണ് അഞ്ചരലക്ഷമെന്ന് വാദിച്ച് ബാങ്കിന്റെ പിഴവുമൂലം അക്കൗണ്ടിലെത്തിയ തുക തിരിച്ചുകൊടുക്കാതെ യുവാവ്.
ബാങ്ക് മാനേജര്‍ നല്കിയ പരാതിപ്രകാരം ദാസിനെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് മാനസി പൊലീസ് സ്റ്റേഷനിലെ ഹൗസ് കീപ്പറായ ദീപക് കുമാര്‍ അറിയിച്ചു.
അക്കൗണ്ടില്‍ പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പണം കിട്ടിയപ്പോള്‍ താന്‍ ഏറെ സന്തോഷത്തിലായെന്നും മോദിജി പറഞ്ഞ 15 ലക്ഷത്തിലെ ആദ്യ ഗഡുവാണിതെന്ന് ഞാന്‍ കരുതിയെന്നുമാണ് പണം കിട്ടിയ രഞ്ജിത് ദാസ് പറയുന്നത്. അക്കൗണ്ട് നമ്പര്‍ തെറ്റി ഗ്രാമീണ്‍ ബാങ്കാണ് ബിഹാറിലെ ഖഗാരിയ ജില്ലയില്‍ ഭക്തിയാര്‍പൂരില്‍ താമസിക്കുന്ന യുവാവിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്.
തെറ്റ് മനസ്സിലാക്കിയ ബാങ്ക് അധികൃതര്‍ നിരവധി നോട്ടീസ് നല്‍കിയെങ്കിലും ഇയാള്‍ കണ്ടഭാവം നടിച്ചില്ല. പണം ചിലവഴിച്ചുപോയെന്നും അതിനാല്‍ തിരിച്ചുനല്കാനാകില്ലെന്നുമുള്ള നിലപാട് സ്വീകരിച്ചതിനാല്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ് യുവാവ്. ബാങ്ക് മാനേജര്‍ നല്കിയ പരാതിപ്രകാരം ദാസിനെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് മാനസി പൊലീസ് സ്റ്റേഷനിലെ ഹൗസ് കീപ്പറായ ദീപക് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."