യു.പിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍; അപേക്ഷയോടൊപ്പം 11,000 രൂപ പാര്‍ട്ടിക്ക് നല്‍കണം
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അപേക്ഷയോടൊപ്പം 11,000 രൂപ പാര്‍ട്ടിക്ക് നല്‍കണം. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. സ്ഥാനാര്‍ഥിയാകാന്‍ ഉദ്ദേശിക്കുന്നവര്‍ ഈ മാസം 25നകം അപേക്ഷ നല്‍കണമെന്നും അപേക്ഷയ്ക്കൊപ്പം 11,000 രൂപ പാര്‍ട്ടിയില്‍ നിക്ഷേപിക്കണമെന്നുമാണ് സര്‍ക്കുലര്‍. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് പര്യടനം തുടങ്ങിയിട്ടുണ്ട്.
സ്ഥാനാര്‍ഥിനിര്‍ണയം നീണ്ടുപോകുന്നതും തര്‍ക്കങ്ങളും പൊട്ടിത്തെറിയും ഒഴിവാക്കാനുമാണ് പാര്‍ട്ടി വേറിട്ടരീതിയില്‍ തീരുമാനമെടുത്തത്. ഏറ്റവും നേരത്തെ സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. തര്‍ക്കവും സ്ഥാനാര്‍ഥി അപേക്ഷകരുടെ നീണ്ടനിരയും ഒഴിവാക്കാനാണ് പാര്‍ട്ടിക്ക് 11,000 രൂപ നല്‍കണമെന്ന നിബന്ധന. ഡി.ഡിയോ ആര്.ടി.ജി.എസോ ആയി പണം നല്‍കാനാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ സര്‍ക്കുലര്‍. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഇറങ്ങിയത്. പാര്‍ട്ടി ടിക്കറ്റ് നിരസിച്ചാല്‍ പണം തിരികെ നല്‍കുമോയെന്ന കാര്യം സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടില്ല. അതിനിടെ, ബി.ജെ.പിയും ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പൂര്‍വ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല നല്കി. 2022 തുടക്കത്തിലാണ് ഉത്തര്‍പ്രദേശില്‍ 403 നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. 2017ല്‍ 312 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി ജയിച്ചത്. 2012 മുതല്‍ 2017 വരെ അധികാരത്തിലിരുന്ന എസ്.പിക്ക് 47 സീറ്റാണ് ലഭിച്ചത്. 177 സീറ്റിലായിരുന്നു എസ്.പി മത്സരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."