തൊപ്പിയും താടിയും തീവ്രവാദത്തിന്റെ അടയാളമായി ചിത്രീകരിച്ച് ഒമാനിലെ സീബ് ഇന്ത്യന്‍ സ്കൂളിലെ ചോദ്യപേപ്പര്‍; വിവാദം
അല്‍ സീബ്: തൊപ്പിയും താടിയും തീവ്രവാദത്തിന്റെ അടയാളമാക്കിയ ചോദ്യ പേപ്പറുമായി ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍. രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷക്ക് ഇ.വി.എസ് ക്ലാസ് ടെസ്റ്റിന് നല്കിയ ചോദ്യേപപ്പറില്‍ 17ാമത്തെ ചോദ്യമാണ് വിവാദമായത്.
'താഴെ പറയുന്നവയില്‍ കമ്യൂണിറ്റി ഹെല്‍പ്പറുടെ വിഭാഗത്തില്‍ പെടാത്തത് ഏത്' എന്നാണ് ചോദ്യം. ഇതിനുള്ള ഉത്തരത്തിന്റെ നാല് ഓപ്ഷനുകളില്‍ ആദ്യത്തേതായി തീവ്രവാദിയെന്ന പേരില്‍ തൊപ്പിയും നിസ്കാര തഴമ്പും താടിയുമുള്ള ഒരാള്‍ കൈയില്‍ തോക്കുമായി നില്ക്കുന്ന ചിത്രമാണുള്ളത്. കര്ഷകന്, തയ്യല്ക്കാരന്, സൈനികന് എന്നിവരാണ് മറ്റു മൂന്ന് പേര്.
കുട്ടികളുടെ മനസിലേക്ക് വിദ്വേഷ ചിന്തകളും തെറ്റായ അറിവുകളും കടത്തി വിടുന്നതാണ് ചോദ്യപേപ്പറെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം വ്യാപകമാണ്. മലയാളികള്‍ക്ക് പുറമെ, സ്വദേശികളും വിദേശികളും ചോദ്യപ്പേറിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."