HOME
DETAILS

പി.വി ശ്രീനിജനെതിരായ ജാതീയ അധിക്ഷേപം; സാബു എം.ജേക്കബിന്റെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി

  
backup
December 13 2022 | 06:12 AM

pv-sreenijan-case-highcourt-judge-withdraws-from-considering-the-case

കൊച്ചി: പി.വി ശ്രീനിജന്‍ എം.എല്‍.എ തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിനെതിരായി കിറ്റെക്‌സ് തലവന്‍ സാബു എം. ജേക്കബ് നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എം ബദറുദ്ദീന്‍ പിന്‍മാറി. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സാബു എം ജേക്കബ് അടക്കം 6 പേര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ പിന്‍മാറുകയാണെന്ന് ജഡ്ജ് അറിയിച്ചു.

കേസ് മറ്റൊരു ബെഞ്ച് ഇന്ന് തന്നെ പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

ആഗസ്ത് 17ന് ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ എംഎല്‍എ ഉദ്ഘാടകനായെത്തിയപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റും ട്വിന്റി- 20 അംഗങ്ങളായ ജനപ്രതിനിധികളും വേദിവിട്ടിറങ്ങിയ സംഭവം ജാതീയമായ അപമാനിക്കലാണെന്നു കാണിച്ചാണ് ശ്രീനിജന്‍ എംഎല്‍എ പരാതി നല്‍കിയത്. സംവരണമണ്ഡലത്തിലെ എംഎല്‍എ ആയ തന്നെ ജാതീയമായി അധിക്ഷേപിച്ചു. സാമൂഹിക വിലക്കാണ് തനിക്കെതിരേ ഉണ്ടായതെന്ന് പി വി ശ്രീനിജന്‍ പറഞ്ഞു. താന്‍ പങ്കെടുക്കുന്ന വേദികളില്‍നിന്ന് അദ്ദേഹത്തിന്റെ പഞ്ചായത്ത് അംഗങ്ങളെ വിലക്കുമെന്ന് സാബു എം ജേക്കബ് നേരത്തേ പറഞ്ഞിട്ടുണ്ട്. തന്നെ മുറിയില്‍ പൂട്ടിയിടണമെന്നു സാബു പറഞ്ഞതായും എംഎല്‍എയുടെ പരാതിയിലുണ്ട്.

pv sreenijan case highcourt judge withdraws from considering the case



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Kerala
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago