HOME
DETAILS

അവസാനിക്കാത്ത വിദ്വേഷപ്രചാരണങ്ങള്‍

  
backup
September 16 2021 | 19:09 PM

97378623453-21111

വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുമായി സംഘ്പരിവാര്‍ ആസൂത്രിതമായി തുടങ്ങിവച്ച മത വിദ്വേഷപ്രചാരണം ക്രൈസ്തവ സമൂഹത്തിലെ വര്‍ഗീയവാദികളായ ചില പ്രമുഖര്‍ ഏറ്റെടുത്തതോടെ സാമൂഹ്യമര്യാദയുടെ സകല സീമകളും ലംഘിച്ചു മുന്നേറുകയാണ്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെയുള്ള പ്രതികരണങ്ങള്‍ അത്രയോ അതിലേറെയോ തീവ്രത കൈവരിച്ച് അപകടകരമാംവിധം വ്യാപിക്കുകയുമാണ്. ഇതിന്റെയൊക്കെ ഫലമായി കേരളീയസമൂഹം അനുദിനം ആശങ്കാജനകമായ വിധത്തില്‍ കലുഷിതമാകുന്നുമുണ്ട്. ഇതിലൊന്നും ഇടപെടാതെ ഭരണകൂടം കാഴ്ചക്കാരുടെ റോളിലൊതുങ്ങുകയും കൂടി ചെയ്യുമ്പോള്‍ ഭീതിജനകമായൊരു അന്തരീക്ഷമാണ് കേരളത്തില്‍ അടിഞ്ഞുകൂടുന്നത്.

സംഘ്പരിവാര്‍ അതിന്റെ ജന്മത്തോടെ തന്നെ തുടക്കമിട്ട മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷപ്രചാരണത്തില്‍ ഏതാണ്ട് ഒന്നര പതിറ്റാണ്ടു മുമ്പ് കണ്ടെത്തിയ വജ്രായുധമാണ് 'ലൗ ജിഹാദ്'. അതായത് മുസ്‌ലിം യുവാക്കളില്‍ ചിലര്‍ ഇതരമതങ്ങളിലെ പെണ്‍കുട്ടികളെ പ്രണയിച്ചു വിവാഹം കഴിച്ച് മതംമാറ്റുന്നുണ്ടെന്നും അതില്‍ തന്നെ ചിലര്‍ അവരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ടുപോകുന്നുണ്ടെന്നുമുള്ള ആരോപണം. കുടിലതകളറിയാതെ ജീവിക്കുന്ന സാധാരണക്കാരുടെ കുടുംബങ്ങളില്‍ ഭീതിയുടെ തീപടര്‍ത്താനുള്ള മരുന്ന് ആ ആരോപണത്തിലുണ്ടല്ലോ. രാജ്യത്താകെ നടക്കുന്ന വ്യത്യസ്ത മതക്കാര്‍ തമ്മിലുള്ള പ്രണയവിവാഹങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനം നല്‍കിയുള്ള ആ ആരോപണം ഒരുതരത്തിലും തെളിയിക്കാന്‍ അവര്‍ക്കായിട്ടില്ല. ലൗ ജിഹാദ് എന്നൊരു കുറ്റകൃത്യം കണ്ടെത്താന്‍ രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കുമൊന്നും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സംഘ്പരിവാര്‍ പ്രതീക്ഷിച്ച ഫലംചെയ്യാതെ പുകഞ്ഞുതീരുകയായിരുന്നു അത്.

എന്നാല്‍ ക്രൈസ്തവ വിഭാഗത്തില്‍ ചിലരെയെങ്കിലും കൂടെ നിര്‍ത്തി വോട്ട് ബാങ്ക് വിപുലീകരിക്കാനും വര്‍ഗീയ അജന്‍ഡകള്‍ എങ്ങനെയെങ്കിലും നടപ്പാക്കാനുമുള്ള നീക്കം സംഘ്പരിവാര്‍ തുടരുന്നുണ്ടായിരുന്നു. അതില്‍ ആദ്യം ചെന്നുവീണത് രണ്ട് പ്രബല രാഷ്ട്രീയ മുന്നണികളില്‍നിന്നും ബഹിഷ്‌കൃതനായ പി.സി ജോര്‍ജായിരുന്നു. കേരളം അവഗണിച്ചുതള്ളിയ ലൗ ജിഹാദ് ആരോപണം വീണ്ടും കത്തിക്കാന്‍ ജോര്‍ജ് നടത്തിയ ശ്രമങ്ങള്‍ അദ്ദേഹത്തിന് രാഷ്ട്രീയ നഷ്ടമുണ്ടാക്കിയെങ്കിലും സംഘ്പരിവാറിന്റെ നീക്കങ്ങള്‍ ചിലരിലെങ്കിലും ഫലിച്ചുതുടങ്ങിയിട്ടുണ്ടെന്ന സൂചന നല്‍കുന്നതായിരുന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണം. ലൗ ജിഹാദ് ആയുധത്തില്‍ മയക്കുമരുന്നു കൂടി ചേര്‍ത്ത് ഇത്തിരികൂടി മൂര്‍ച്ച കൂട്ടിയാണ് ബിഷപ്പ് പ്രയോഗിച്ചത്.
അതിന്റെ അലയൊലികള്‍ കെട്ടടങ്ങുന്നതിനു മുമ്പാണ് താമരശ്ശേരി രൂപതയുടെ സണ്‍ഡേ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കുള്ള വേദപാഠപുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ പുറത്തുവന്നത്. ലൗ ജിഹാദ് ഒരു പാഠഭാഗം തന്നെയാക്കി അതിനികൃഷ്ടമായ മുസ്‌ലിം വിദ്വേഷമാണ് പുസ്തകത്തില്‍ പറയുന്നത്. പാലാ ബിഷപ്പിന്റെ ആരോപണങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും സംഘ്പരിവാറിനൊപ്പം ചേര്‍ന്ന് ആസൂത്രിതമായ മതവിദ്വേഷം ചില ക്രൈസ്തവ സഭാനേതൃത്വങ്ങള്‍ നടത്തുന്നുണ്ടെന്നുമുള്ളതിന് വ്യക്തമായ തെളിവാണിത്. അതു തുടരുമെന്ന സൂചനയും അതിലുണ്ട്. പാലാ ബിഷപ്പിന്റെ ആരോപണം വിവാദമായ ഉടന്‍ തന്നെ പ്രമുഖ ബി.ജെ.പി നേതാക്കള്‍ ബിഷപ്പിന് പിന്തുണയുമായി ഓടിയെത്തിയത് അതിന്റെ രാഷ്ട്രീയ മാനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

ചില പ്രമുഖ ക്രൈസ്തവ സഭാനേതൃത്വങ്ങളടക്കം കേരളത്തിലെ വലിയൊരു വിഭാഗം സമാധാനകാംക്ഷികളുടെ എതിര്‍പ്പുയര്‍ന്നിട്ടും ഇതുപോലുള്ള പ്രകോപനങ്ങളുമായി മുന്നോട്ടുപോകുമെന്ന സൂചന തന്നെയാണ് ചിലര്‍ നല്‍കുന്നത്. സദാ മതേതരത്വം ഉരുവിടുന്ന ചില പ്രമുഖ രാഷ്ട്രീയകക്ഷികളും ഭരണകൂടം തന്നെയും വോട്ട് ബാങ്ക് ലക്ഷ്യത്തോടെ നിലപാടില്‍ കാണിക്കുന്ന മിതത്വം അവര്‍ക്ക് വളമാകുന്നുമുണ്ട്.

ഭരണ, പ്രതിപക്ഷ ചേരികളിലുള്ള കേരള കോണ്‍ഗ്രസുകള്‍ പരസ്യമായി തന്നെ ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇരുപക്ഷങ്ങളിലെയും പ്രമുഖ കക്ഷികളാകട്ടെ മുസ്‌ലിം സമുദായത്തിന് നേരെ സാന്ത്വനം മാത്രം നീട്ടി മതേതരത്വം പ്രകടിപ്പിക്കുമ്പോള്‍ തന്നെ പാലാ ബിഷപ്പിനെപ്പോലുള്ളവര്‍ക്കെതിരേ ശക്തമായ നിലപാടെടുക്കാന്‍ മടിച്ചുനില്‍ക്കുകയും ചെയ്യുന്നു. ബിഷപ്പിന്റെ ആരോപണത്തെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പോലും ശക്തി കുറഞ്ഞ ഭാഷയിലാണ് ഈ വിഷയത്തെക്കുറിച്ചു സംസാരിക്കുന്നത്.
മതേതര പ്രതിബദ്ധതയും ഇച്ഛാശക്തിയുമുള്ളൊരു ഭരണകൂടം മനസ്സുവച്ചാല്‍ ഈ വിദ്വേഷപ്രചാരണത്തിനു തടയിടാന്‍ വലിയ പ്രയാസമൊന്നുമില്ല. അതിനാവശ്യമായ നിയമങ്ങള്‍ നാട്ടിലുണ്ട്. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ കുറ്റകരമാക്കിയ നാടാണിത്. വരുംവരായ്കകള്‍ ചിന്തിക്കാനുള്ള ശേഷിയില്ലാതെ സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയ പോസ്റ്റുകളിട്ട നിരവധി സാധാരണക്കാര്‍ കേസില്‍ കുടുങ്ങിയ നാടാണിത്. സര്‍ക്കാരിന്റെ അത്തരം നടപടികളെ മതേതരവിശ്വാസികളായ ആരുംതന്നെ എതിര്‍ത്തിട്ടുമില്ല. ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത ലഘുലേഖകള്‍ കൈവശം വച്ചതിന് യുവാക്കളെ കരിനിയമങ്ങള്‍ ചുമത്തി ജയിലിലടച്ചതും ഈ നാട്ടില്‍ തന്നെയാണ്.

അങ്ങനെയൊക്കെയുള്ളൊരു നാട്ടിലാണ് ആര്‍ക്കെതിരേയും എന്ത് നീചത്വവും പ്രചരിപ്പിക്കാമെന്ന അവസ്ഥ നിലനില്‍ക്കുന്നത്. അതിനു തടയിടാത്ത ഭരണകൂടത്തിന്റെയും ചില രാഷ്ട്രീയകക്ഷികളുടെയും നിസ്സംഗതയുടെ അര്‍ത്ഥം മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ തീകൊണ്ടു കളിക്കുന്ന വിദ്വേഷപ്രചാരകരെ കയറൂരിവിട്ടാല്‍ അത് സാമൂഹ്യസമാധാനത്തിന് ഗുരുതരമായ പരുക്കേല്‍പ്പിക്കുമെന്ന യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുന്നുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; കേരളത്തില്‍ കൂടിയത് 6 രൂപ

National
  •  a day ago
No Image

റമദാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തം; 380 ഉദ്യോഗസ്‌ഥരെ നിയമിച്ച് ഷാർജ

uae
  •  a day ago
No Image

'എന്തേലും ഉണ്ടേല്‍ പൊരുത്തപ്പെട്ടുതരണം', അക്രമത്തിന് ശേഷം ഷഹബാസിന്റെ ഫോണിലേക്ക് മര്‍ദ്ദിച്ച വിദ്യാര്‍ഥിയുടെ ശബ്ദസന്ദേശം

Kerala
  •  a day ago
No Image

20 മണിക്കൂര്‍ വരെ നോമ്പ് നീണ്ടുനില്‍ക്കുന്ന രാജ്യങ്ങളും ഉണ്ട്; അറിയാം ഓരോ രാജ്യത്തെയും നോമ്പ് സമയം

uae
  •  a day ago
No Image

കോഴിക്കോട് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; വിവാഹം കഴിഞ്ഞത് കഴിഞ്ഞ മാസം

Kerala
  •  a day ago
No Image

'ഷഹബാസിന്റെ മരണം ഏറെ ദു:ഖകരം'; വകുപ്പുതല അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago
No Image

ജബൽ അലിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ച് ഒരാൾ മരിച്ചു; ഒരാൾ ​ഗുരുതര പരുക്കുകളോടെ ചികിത്സയിൽ

uae
  •  a day ago
No Image

മാർച്ച് 3 മുതൽ ഷാർജയിൽ പുതിയ നമ്പർപ്ലേറ്റുകൾ പ്രാബല്യത്തിൽ

uae
  •  a day ago
No Image

സന്നദ്ധ സേവനങ്ങൾക്ക് താത്പര്യമുണ്ടോ? റമദാനില്‍ മക്ക, മദീന പള്ളികളില്‍ വളണ്ടിയര്‍മാരാവാം; പ്രവാസികള്‍ക്കും അവസരം

Saudi-arabia
  •  a day ago
No Image

ഡ്രൈവിങ് ടെസ്റ്റ് മാർഗനിര്‍ദേശങ്ങള്‍ വീണ്ടും പരിഷ്‌കരിച്ചു; 40 പേര്‍ക്കുള്ള ടെസ്റ്റില്‍  പുതിയ അപേക്ഷകര്‍ 25 മാത്രം

Kerala
  •  a day ago