HOME
DETAILS

എങ്ങും മൃതദേഹങ്ങളും നിലവിളിയും, 179 മൃതദേഹങ്ങള്‍ ഒരു കുഴിയിലിട്ട് മൂടി; ദുരന്ത കേന്ദ്രമായി ഗസ്സയിലെ അല്‍ ഷിഫ ആശുപത്രി

  
backup
November 15 2023 | 03:11 AM

gaza-al-shifa-hospital-attacked-by-israel-and-killed-many-people

എങ്ങും മൃതദേഹങ്ങളും നിലവിളിയും, 179 മൃതദേഹങ്ങള്‍ ഒരു കുഴിയിലിട്ട് മൂടി; ദുരന്ത കേന്ദ്രമായി ഗസ്സയിലെ അല്‍ ഷിഫ ആശുപത്രി

ഗസ്സ: ഫലസ്തീനില്‍ ഇസ്‌റാഈലിന്റെ നരനായാട്ട് 40 ാംദിവസത്തിലേക്ക് എത്തിയതോടെ, പറഞ്ഞറിയിക്കാന്‍ കഴിയാത്തവിധം ദുരന്തഭൂമിയായി ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ അല്‍ ഷിഫ. എവിടെ നോക്കിയാലും മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വരെ ഗസ്സയിലെ ഏറ്റവും വലിയ ആരോഗ്യസംവിധാനമായിരുന്ന അല്‍ ഷിഫയില്‍. മോര്‍ച്ചറിക്ക് പുറത്തും ഒഴിഞ്ഞ ഭാഗങ്ങളിലും തറയിലുമെല്ലാം അടക്കംചെയ്യാനായി വെള്ള കോട്ടണ്‍ തുണികളില്‍ പൊതിഞ്ഞ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ഫലസ്തീന്‍ ആക്ടിവിസ്റ്റുകള്‍ പുറത്തുവിട്ടു. പുതപ്പുകളും മറ്റ് തുണികളും കൊണ്ട് പൊതിഞ്ഞ മൃതദേഹങ്ങളും ചിത്രങ്ങളില്‍ കാണാം.

ഗസ്സ സിറ്റിയിലെ ഖബര്‍സ്ഥാനുകള്‍ നിറഞ്ഞുകവിഞ്ഞതിനാല്‍ പുതിയ കുഴികള്‍ വെട്ടാനുള്ള കാലതമാസവും, മോര്‍ച്ചറി നിറഞ്ഞ് കവിഞ്ഞതുമാണ് ഇവ പുറത്തുവയ്ക്കാന്‍ കാരണം. ശീതീകരണ സൗകര്യമില്ലാത്തതിനാല്‍ പല മൃതദേഹങ്ങളും അഴുകി തുടങ്ങുകയുംചെയ്തു. അല്‍ഷിഫ കോംപ്ലക്‌സിനുള്ളില്‍ വലിയ കുഴിയില്‍ ഒറ്റയടിക്ക് 179 പേരെ മറവുചെയ്തു. ഇതില്‍ ചില മൃതശരീരങ്ങളില്‍ അഴുകിത്തുടങ്ങിയിരുന്നു. ഇതില്‍ നവജാതശിശുക്കളുടെ മൃതദേഹവും ഉള്‍പ്പെടും.

കഴിഞ്ഞമാസം ഏഴിന് ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയ ശേഷം ഗസ്സയില്‍നിന്ന് വന്ന ഏറ്റവും ഭീകരവും കരളലിയിപ്പിക്കുന്നതുമായ ദൃശ്യങ്ങളിലൊന്നാണിതെന്ന് ചിത്രം പങ്കുവച്ച് തുര്‍ക്കി വാര്‍ത്താ ഏജന്‍സി അനദ്‌ലൂ പറഞ്ഞു. ആശുപത്രിക്ക് ചുറ്റും ഇസ്‌റാഈലി ടാങ്കുകള്‍ നിലയുറപ്പിച്ചതിനാല്‍ ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. 700 ഓളം രോഗികളും ഏഴായിരത്തോളം അഭയാര്‍ഥികളും ഇവിടെയുണ്ട്. വൈദ്യുതിയും മെഡിക്കല്‍ ഉപകരണങ്ങളും ഇല്ലാത്തത് മൂലം 24 മണിക്കൂറിനുള്ളില്‍ രണ്ട് നവജാത ശിശുക്കളടക്കം 12 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

മൃതദേഹങ്ങള്‍ തെരുവുനായകള്‍ കടിച്ചുകീറുന്നു

ഗസ്സ: അല്‍ഷിഫ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ആശുപത്രിയുടെ മോര്‍ച്ചറിയിലെ അസൗകര്യംമൂലം പുറത്തുവച്ച മൃതദേഹങ്ങളാണ് തെരുവുനായകള്‍ കടിച്ചുകീറിയത്. ദുരന്തസമാനമാണ് അവസ്ഥയെന്നും മൃതദേഹങ്ങള്‍ക്ക് പോലും മതിയായ ആദരവ് നല്‍കാന്‍ കഴിയുന്നില്ലെന്നും ഫലസ്തീന്‍ അതോരിറ്റി ആരോഗ്യമന്ത്രി മയി അള്‍ ഖൈല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാമ്പ്യൻസ് ട്രോഫി ഫൈനലിനുള്ള ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

uae
  •  8 days ago
No Image

റമദാനിൽ പാർക്കുകളുടെയും പൂന്തോട്ടങ്ങളുടെയും പുതിയ സമയം പ്രഖ്യാപിച്ച് ഒമാൻ

oman
  •  8 days ago
No Image

ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തി, നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്ന് ഭീഷണിപ്പെടുത്തി; ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്, നിർണായക തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്

Kerala
  •  8 days ago
No Image

ഹോട്ട്സ്റ്റാറിൽ ഏറ്റവും കൂടുതൽ പേർ കണ്ട മത്സരം: റെക്കോർഡുമായി ഇന്ത്യ - ഓസ്‌ട്രേലിയ സെമി ഫൈനൽ പോരാട്ടം

Cricket
  •  8 days ago
No Image

സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ ദുബൈ മുനിസിപ്പാലിറ്റി നിർദ്ദേശം

uae
  •  8 days ago
No Image

വീണ്ടും സ്വർണക്കുതിപ്പ്, റെക്കോർ‍ഡിലേക്കോ ഈ പോക്ക് പല ജ്വല്ലറികളിൽ പല വില, അന്വേഷിച്ച ശേഷം വാങ്ങാം

International
  •  8 days ago
No Image

നവീൻ ബാബുവിന്റേത് ആത്മഹത്യ; കാരണമായത് പി.പി ദിവ്യയുടെ പരാമർശമെന്നും കുറ്റപത്രം

Kerala
  •  8 days ago
No Image

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച: അൺ എയ്‌ഡഡ് സ്‌കൂളിലെ പ്യൂൺ അറസ്റ്റിൽ

Kerala
  •  8 days ago
No Image

റമദാനിൽ ഗതാഗത സുരക്ഷ അവബോധം വർധിപ്പിക്കാൻ ബോധവത്കരണ കാമ്പയിനുമായി ആർടിഎ

uae
  •  8 days ago
No Image

'പശു ഞങ്ങളുടെ മാതാവാണ്, പൊലിസ് ഞങ്ങളുടെ പിതാവാണ്' മുസ്‌ലിം യുവാക്കളെ കൈവിലങ്ങിട്ട് നഗരം ചുറ്റിച്ച് മധ്യപ്രദേശ് പൊലിസ്, ക്രൂര മർദ്ദനവും

National
  •  8 days ago