
പാലാ ബിഷപ്പ് പാണ്ഡിത്യമുള്ളയാള്‍, വിദ്വേഷ പ്രസംഗം അടഞ്ഞ അധ്യായം; ബിഷപ്പിനെ വാഴ്ത്തി മന്ത്രി വാസവന്‍
കോട്ടയം: പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം വിവാദമായി കൊണ്ടിരിക്കെ അനുനയ നീക്കത്തിനൊരുങ്ങി മന്ത്രിയും. മന്ത്രി വി.എന്‍. വാസവന്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ സന്ദര്‍ശിച്ചു. നാര്‍ക്കോട്ടിക് ജിഹാദ് സംബന്ധിച്ച പ്രസ്താവന വിവാദം സൃഷ്ടിച്ചശേഷം ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ പ്രതിനിധി ബിഷപ്പിനെ സന്ദര്‍ശിക്കുന്നത്. രാവിലെ ബിഷപ്പ് ഹൗസിലെത്തിയ മന്ത്രി ബിഷപ്പുമായും പുരോഹിതരുമായും ചര്‍ച്ച നടത്തി.
ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം അടഞ്ഞ അധ്യായമാണെന്ന് മന്ത്രി പറഞ്ഞു.വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. ശക്തമായ നിലപാടുമായി മുന്നോട്ടുപോവും. ബിഷപ്പിന്റെ പ്രസ്താവനയുടെ പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ തീവ്രവാദികളും ഭീകരവാദികളുമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
'ഞാന്‍ ഇവിടെ പുതിയ ആളല്ല. നേരത്തെയും പലവട്ടം വന്നിട്ടുണ്ട്. പിതാവിനോടൊപ്പം ഭക്ഷണം കഴിക്കാനുള്ള അവസരം വരെയുണ്ടായിട്ടുണ്ട്. നാര്‍ക്കോട്ടിക് വിവാദം സംബന്ധിച്ച് ബിഷപ്പ് പരാതിയൊന്നും പറഞ്ഞില്ല. അതൊരു അടഞ്ഞ അധ്യായമാണ്. അത് ചര്‍ച്ചയായതേയില്ല. ബിഷപ്പിന് പരാതി പറയേണ്ട കാര്യമില്ല. അത് ചര്‍ച്ചയാകേണ്ട ഒരു സാഹചര്യമില്ല. വളരെ പാണ്ഡിത്യമുളള ആളാണ് ബിഷപ്പ്. ബൈബിളിലും ഖുറാനിലും ഗീതയിലുമെല്ലാം നന്നായി പഠിച്ചിട്ടുള്ളയാളാണ്. ഞങ്ങള്‍ ഇതു സംബന്ധിച്ച് നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അത് സംബന്ധിച്ച സര്‍ക്കാരിന്റെ തീരുമാനം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിക്കഴിഞ്ഞതാണ്. ഈ വിഷയത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞുകഴിഞ്ഞു. അതുതന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. അതില്‍ സര്‍ക്കാര്‍ പിന്നോട്ടുപോവില്ല. വര്‍ഗീയവാദികളും തീവ്രവാദികളുമാണ് ഇത്തരത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. അത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഇവരുമായി സന്ധി ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറല്ല-വാസവന്‍ പറഞ്ഞു.
ബിഷപ്പിന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ഒരാഴ്ചയ്ക്കുശേഷമാണ് മന്ത്രിയുടെ വരവ്. വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗം തന്നെയാണ് മന്ത്രിയുടെ സന്ദര്‍ശനമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സമസ്ത പ്രതിനിധികള്‍ ശഹബാസിന്റെ വീട് സന്ദര്‍ശിച്ചു
Kerala
• 8 days ago
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച; അറസ്റ്റിലായ പ്യൂണിനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു
Kerala
• 8 days ago
ചാമ്പ്യൻസ് ട്രോഫി ഫൈനലിനുള്ള ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും
uae
• 8 days ago
റമദാനിൽ പാർക്കുകളുടെയും പൂന്തോട്ടങ്ങളുടെയും പുതിയ സമയം പ്രഖ്യാപിച്ച് ഒമാൻ
oman
• 8 days ago
ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തി, നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്ന് ഭീഷണിപ്പെടുത്തി; ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്, നിർണായക തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്
Kerala
• 8 days ago
ഹോട്ട്സ്റ്റാറിൽ ഏറ്റവും കൂടുതൽ പേർ കണ്ട മത്സരം: റെക്കോർഡുമായി ഇന്ത്യ - ഓസ്‌ട്രേലിയ സെമി ഫൈനൽ പോരാട്ടം
Cricket
• 8 days ago
സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ ദുബൈ മുനിസിപ്പാലിറ്റി നിർദ്ദേശം
uae
• 8 days ago
വീണ്ടും സ്വർണക്കുതിപ്പ്, റെക്കോർഡിലേക്കോ ഈ പോക്ക് പല ജ്വല്ലറികളിൽ പല വില, അന്വേഷിച്ച ശേഷം വാങ്ങാം
International
• 8 days ago
നവീൻ ബാബുവിന്റേത് ആത്മഹത്യ; കാരണമായത് പി.പി ദിവ്യയുടെ പരാമർശമെന്നും കുറ്റപത്രം
Kerala
• 8 days ago
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച: അൺ എയ്‌ഡഡ് സ്‌കൂളിലെ പ്യൂൺ അറസ്റ്റിൽ
Kerala
• 8 days ago
'പശു ഞങ്ങളുടെ മാതാവാണ്, പൊലിസ് ഞങ്ങളുടെ പിതാവാണ്' മുസ്ലിം യുവാക്കളെ കൈവിലങ്ങിട്ട് നഗരം ചുറ്റിച്ച് മധ്യപ്രദേശ് പൊലിസ്, ക്രൂര മർദ്ദനവും
National
• 8 days ago
അബൂദബിയിൽ പൊടിപിടിച്ച നിലയിൽ പാർക്ക് ചെയ്താൽ 4000 ദിർഹം വരെ പിഴ
uae
• 8 days ago
കെ-സ്മാർട്ട് സോഫ്റ്റ്വയർ പരിഷ്കരണത്തില്‍ പഞ്ചായത്തുകൾ ആശങ്കയിൽ
Kerala
• 8 days ago
ഓപ്പറേഷൻ പി ഹണ്ട്: അറസ്റ്റിലായത് 351 പേർ, സൈബറിടങ്ങളിൽ കുട്ടികൾ സുരക്ഷിതരല്ല
Kerala
• 8 days ago
സൈനിക കേന്ദ്രത്തിന്റെ മുക്കും മൂലയും അറിഞ്ഞ് മിന്നലാക്രമണം, സൈനിക താവളം പൂർണമായി തകർത്തു; ഹമാസിന്റെ ഇന്റലിജൻസ് വൈദഗ്ധ്യത്തിൽ അന്തംവിട്ട് ഇസ്റാഈൽ
International
• 8 days ago
2024 ൽ 230 കോടി ദിർഹം വരുമാനവുമായി 'സാലിക്'; രേഖപ്പെടുത്തിയത് 8.7 ശതമാനത്തിന്റെ വളർച്ച
uae
• 8 days ago
ഈ റമദാനിൽ ഇഫ്താർ ഭക്ഷണ വിതരണത്തിൽ പങ്കാളികളാകാം; കൂടുതലറിയാം
uae
• 8 days ago
പാകിസ്ഥാനില്സൈനിക കേന്ദ്രത്തിനു നേരെ ഭീകരാക്രമണം; 12 മരണം, കൊല്ലപ്പെട്ടവരില്‍ ഏഴ് കുഞ്ഞുങ്ങള്‍
International
• 8 days ago
'അവസാനമായി ഒന്ന് കാണാൻ ഇനിയും കാത്തിരിക്കണം': ബന്ധുക്കളുടെ പാസ്പോർട്ട് ലഭിച്ചില്ല; ഷെഹ്സാദിയുടെ ഖബറടക്കം വൈകിയേക്കും
uae
• 8 days ago
കുതിക്കുന്നു വൈദ്യുതി ഉപഭോഗം: കക്കാട് നിലയം അടച്ചു -ഇടുക്കിയിൽ ഉത്പാദനം ഉയർത്തി
Kerala
• 8 days ago
സംഭല്‍ ഷാഹി മസ്ജിദിനെ 'തര്‍ക്ക മന്ദിര'മാക്കി അലഹബാദ് ഹൈക്കോടതി; നീക്കം ഹിന്ദുത്വ സംഘടനകളുടെ ആവശ്യപ്രകാരം
National
• 8 days ago