HOME
DETAILS
MAL
മലേഷ്യയില്‍ മണ്ണിടിച്ചില്‍; എട്ടു മരണം, നിരവധി പേരെ കാണാതായി
backup
December 16 2022 | 04:12 AM
കോലാലംപൂര്‍: മലേഷ്യയില്‍ മണ്ണിടിച്ചില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ മലേഷ്യയിലെ ക്യാമ്പ് സൈറ്റിലുണ്ടായ മണ്ണിടിച്ചിലില്‍ എട്ടുപേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. 50ലേറെ ആളുകളെ രക്ഷപ്പെടുത്തി.
കോലാലംപൂരിന് സമീപത്തെ സെലങ്കോരിലുള്ള ക്യാമ്പ് സൈറ്റിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെ മണ്ണിടിച്ചിലുണ്ടായത്.
ആകെ 92 പേരാണ് ആ സമയം ക്യാമ്പിലുണ്ടായിരുന്നത്. ക്യാമ്പ് സൈറ്റിന് 30 അടി ഉയരത്തില്‍ നിന്നാണ് മണ്ണിടിച്ചിലുണ്ടായത്. ഏകദേശം ഒരു ഏക്കര്‍ സ്ഥലം മണ്ണിനടിയിലായെന്ന് ദുരന്ത നിവാരണ സേന വ്യക്തമാക്കി. പ്രദേശത്ത് മഴയുണ്ടായിരുന്നെകിലും അതിശക്തമായ മഴയോ ഭൂചലനമോ അനുഭവപ്പെട്ടിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."