അഞ്ചു ഹുദവികള്‍ അധ്യാപനത്തിനായി കിര്‍ഗിസ്ഥാനിലേക്ക്
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ അഞ്ചു യുവ പണ്ഡിതന്മാര്‍ അധ്യാപന സേവനങ്ങള്‍ക്കായി മധ്യേഷ്യന്‍ രാഷ്ട്രമായ കിര്‍ഗിസ്ഥാനിലേക്ക് പുറപ്പെട്ടു. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപന, സാംസ്‌കാരിക സേവനത്തിനായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ കേരളത്തില്‍ നേരിട്ടു വന്നു നടത്തിയ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരില്‍നിന്നു തെരഞ്ഞെടുക്കപ്പട്ടവരാണിവര്‍.
രാഷ്ട്രതലസ്ഥാനമായ ബിഷ്‌കെക്കിലേക്കു പുറപ്പെടുന്ന മുഹമ്മദ് സുഫൈല്‍ ഹുദവി പെരിമ്പലം, അനസ് ഹുദവി കുറ്റൂര്‍, ശഫീഅ് ഹുദവി വിളയില്‍, മുസ്തഫാ ഹുദവി ഊരകം, നസീം ഹുദവി കാടപ്പടി എന്നിവര്‍ക്ക് മാനേജ്‌മെന്റ് ഭാരവാഹികളും വിദ്യാര്‍ഥി സംഘടനാ സാരഥികളും യാത്രയയപ്പ് നല്‍കി. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, ജനറല്‍ സെക്രട്ടറി യു. ശാഫി ഹാജി, രജിസ്ട്രാര്‍ ഡോ. റഫീഖലി ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."