റെക്കോഡുകള്‍ വാരി കിങ്ങ് കോഹ്‌ലി; ലോകകപ്പിന്റെ താരം
'കിങ് കോഹ്‌ലി' എന്ന് തന്നെ ആരാധകര്‍ വിശേപ്പിക്കുന്നത് വെറുതെയല്ല എന്ന് തെളിയുക്കന്ന തരത്തിലുള്ള പ്രകടമാണ് വിരാട് കോഹ്‌ലി ലോകകപ്പിന്റെ 2023 എഡിഷനിലുടനീളം കാത്തുവെച്ചത്. ഈ ലോകകപ്പില്‍ ഇതുവരെ 11 ഇന്നിങ്‌സുകളില്‍ നിന്നും 765 റണ്‍സാണ്, വിരാട് അടിച്ചുകൂട്ടിയത്. ഒരു ലോകകപ്പില്‍ ഏതെങ്കിലുമൊരു താരം സ്വന്തമാക്കുന്ന ഏറ്റവും കൂടുതല്‍ റണ്‍സാണിത്. 96.62 റണ്‍സ് ബാറ്റിങ് ശരാശരിയില്‍ മൂന്ന് സെഞ്ച്വറിയും ആറ് അര്‍ദ്ധ സെഞ്ച്വറിയും അടക്കമാണ് വിരാട് ഈ ലോകകപ്പിലെ തന്റെ മൊത്തം റണ്‍നേട്ടം 765ലേക്ക് എത്തിച്ചത്.
കൂടാതെ രണ്ട് ലോകകപ്പുകളില്‍ തുടര്‍ച്ചയായി അഞ്ച് തവണ 50 റണ്‍സിലധികം നേടുന്ന താരം, ഒരു ലോകകപ്പില്‍ സെമിയിലും ഫൈനലിലും 50 റണ്‍സിലധികം നേടുന്ന താരം എന്നീ റെക്കോഡുകളും കോഹ്‌ലി തന്റെ പേരിലാക്കിയിട്ടുണ്ട്.
രാജ്യാന്തര ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വിസ്മയകരമായ റെക്കോഡ് എന്നറിയപ്പെടുന്ന നൂറ് സെഞ്ച്വറികള്‍ എന്ന നേട്ടം മറികടക്കാന്‍ കഴിവുള്ള താരം എന്ന നിലയിലും കോഹ്‌ലിയെ കളി വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. 80 രാജ്യാന്തര സെഞ്ച്വറികളാണ് നിലവില്‍ കോഹ്‌ലി തന്റെ പേരില്‍ സ്വന്തമാക്കിയിട്ടുള്ളത്.
???????? ??? ????? ??? ???????? ???? ?
— Sportskeeda (@Sportskeeda) November 19, 2023
Innings - 11
Runs - 765
Average - 95.63
Hundreds - 3
Fifties - 6
Hundred in Semifinal ✔️
Fifty in Final ✔️
You say consistency, we hear Kohli! ?#ViratKohli #Cricket #INDvAUS #CWC23 #India #Sportskeeda pic.twitter.com/u5bZ9VD6aT
Content Highlights:kohli records in icc worldcup 2023 edition
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."