ജിദ്ദ കൊടുവള്ളി മണ്ഡലം കെ.എം.സി.സി കമ്മിറ്റിക്ക് പുതിയ നേതൃത്വം
ജിദ്ദ: നവലോക ക്രമങ്ങളില്‍ നന്മയും തിന്മയും വേര്‍തിരിച്ചറിയാനും, നാട്ടിലെന്നപോലെ ഇപ്പോള്‍ പ്രവാസികള്‍ക്കിടയിലും ദുരന്തം വിതച്ചു കൊണ്ടിരിക്കുന്ന സാമൂഹ്യ വിപത്തുകളെക്കുറിച്ചും യുവതയെ വഴിതെറ്റിക്കുന്ന ചിന്താ ധാരകളെക്കുറിച്ചും അവബോധം നല്‍കാനും പ്രവാസി സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ജിദ്ദ കെ.എം.സി.സി കൊടുവള്ളി മണ്ഡലം കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു.
മാതൃ സംഘടനയായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ഉരുക്ക് കോട്ടയായ കൊടുവള്ളി മണ്ഡലത്തില്‍ നിന്നുള്ള പ്രവാസി കൂട്ടായ്മകളില്‍ മുഖ്യ സ്ഥാനം വഹിക്കുന്ന സംഘടനയാണ് ജിദ്ദ കൊടുവള്ളി കെ.എം.സി.സി. ജിദ്ദ ഇംപീരിയല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റില്‍ ഒപി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജ.സെക്രട്ടറി വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.
നാഷണല്‍ ഹജ്ജ് സെല്‍ ചെയര്‍മാന്‍ അഹ്മദ് പാളയാട്ട്, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ വി.പി അബ്ദുറഹ്മാന്‍ വെള്ളിമാട് കുന്ന്, കോഴിക്കോട് ജില്ലാ കെ. എം.സി.സി കമ്മിറ്റി ചെയര്‍മാന്‍ പിടി അബ്ദുല്‍ ലത്തീഫ് കളരാന്തിരി, ആക്ടിംഗ് പ്രസിഡണ്ട് ടി.കെ അബ്ദുറഹിമാന്‍, ജ. സെക്രട്ടറി സൈനുല്‍ ആബിദീന്‍, വൈസ് പ്രസിഡണ്ട് അബ്ദുല്‍ വഹാബ് വടകര തുടങ്ങിയവര്‍ ആശംസ അറിയിച്ചു സംസാരിച്ചു. അതിഥികളായി ഹസന്‍ കോയ പെരുമണ്ണ, സാലിഹ് ബേപ്പൂര്‍, ഷബീര്‍ അലി, ബഷീര്‍ വീര്യമ്പ്രം, റഹീം കാക്കൂര്‍, കോയ മോന്‍, മുഹ്സിന്‍ നാദാപുരം ഷംസീര്‍ ചോയിമുക്ക് തുടങ്ങി ജില്ലാ കമ്മിറ്റിയുടെയും വിവിധ മണ്ഡലം കമ്മിറ്റികളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് റിട്ടേണിങ്ങ് ഒഫീസര്‍ സുബൈര്‍ വാണിമേല്‍ നിരീക്ഷകന്‍ അഷ്‌റഫ് കോങ്ങയില്‍ എന്നിവര്‍ നേതൃത്വം നല്‍കി
ഭാരവാഹികൾ: ഉസ്മാൻ എടത്തിൽ ചെയര്‍മാന്‍, അബ്ദുൽ സലീം മലയിൽ പ്രസിഡണ്ട്, പി.ടി താരിഖ് അൻവർ ആരാമ്പ്രം ജനറല്‍സെക്രട്ടറി, അബ്ദുൽ റഹീം പകലേടത്ത് ട്രഷറര്‍, നിജിൽ മാവുള്ള കണ്ടി ഓര്‍ഗ. സെക്രട്ടറി എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റിയുടെ മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍: വി.സി അബ്ദുൽ മജീദ്, അബ്ദുന്നാസർ വാവാട്, പിടി അബൂബകർ സിദ്ദീഖ്, അബ്ദുൽ സലിം പൂക്കോട്ടിൽ, ഷംസുദ്ദീൻ വെണ്ണക്കാട്.
സെക്രടറിമാര്‍: റഹ്മത്തുല്ലാ ബാവ, മുനീർ നെല്ലാങ്കണ്ടി, അബ്ദുൽ ലത്തീഫ് കരീറ്റിപറമ്പ്, ഫെബിൻസ് അബ്ദുൽ ഖാദർ, മുഹമ്മദ് ഓമശ്ശേരി.
മുഖ്യ രക്ഷാധികാരി: പി.ടി അബ്ദുൽ ലത്തീഫ് കളരാന്തിരി. ഉപദേശക സമിതി അംഗങ്ങള്‍: ഒ.പി അബ്ദുൽ സലാം, മുഹമ്മദ് ഷാഫി പുത്തൂർ,
നിസാർ മടവൂർ, അബ്ദുല്ല കന്നൂട്ടിപ്പാറ, ഒ.പി അബ്ദുൽ മജീദ്, അബ്ദുന്നാസർ ഓമശ്ശേരി
എം.പി സലീം വാവാട്. ഫസൽ അവേലം, യൂസുഫ് ഹന്നാം. താരിഖ് അന്‍വര്‍ സ്വാഗതവും സലിം മലയില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."