പരാജയ ഭീതി എങ്ങനെ ഒഴിവാക്കാം...?
ജീവിതത്തില്‍ ജയം ആഗ്രഹിക്കുന്നതിനേക്കാള്‍ പരാജയപ്പെട്ടുപോയാല്‍ ഉണ്ടായേക്കാവുന്ന അവസ്ഥ ആലോചിച്ച് ഭീതി പൂണ്ട് നടക്കുന്നവരാണ് അധികവും.പഠിച്ച് തയ്യാറായി എഴുതുന്ന പരീക്ഷയിലോ,ഒരുപാട് അധ്വാനിച്ചും ആഗ്രഹിച്ചും പങ്കെടുക്കുന്ന മത്സരങ്ങളിലോ അതുമല്ലെങ്കില്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി പോലുമാകാം.സ്വന്തം രാജ്യം പോലുമല്ലാതിരുന്നിട്ടും അര്ജന്റീനക്കും ഫ്രാന്‍സിനും ബ്രസിലിനും വേണ്ടി ആര്‍പ്പുവിളിച്ചും അവരുടെ മത്സരങ്ങളില്‍ അവരെക്കാളേറെ ആശങ്കയും അനുഭവിച്ച് അമിതസമ്മര്‍ദവും പരാജയഭീതിയുമെല്ലാം മൂലം രോഗാവസ്ഥയിലായവര്‍ പോലും നമുക്കിടയിലുണ്ട്. നിസാര കാര്യത്തിനു പോലും അമിത ഉത്കണ്ഠയും ഭയവും വെച്ച് പുലര്‍ത്തുന്നവര്‍ക്ക് പലപ്പോഴും മോശം പ്രത്യാഘാതം തന്നെയായിരിക്കും ലഭിക്കുക.ഒന്ന് ശ്രദ്ധിച്ചാല്‍ മാറ്റിയെടുക്കാവുന്ന കാര്യങ്ങള്‍ മാത്രമാണിത്.
ഏത് കാര്യവും ചെയ്ത് പരാജയപ്പെട്ടാലും ഏതെങ്കിലും തരത്തില്‍ തെറ്റ് സംഭവിച്ചാലും അതില്‍ ഉണ്ടായേക്കാവുന്ന ഭവിഷത്തുകള്ക്കൊപ്പം തന്നെ അതിനെ നേരിടാവുന്ന വഴികളും അതിജീവിക്കാനുള്ള മനസാനിധ്യവും നേരിടണം.ഭയം കുട്ടികളിലാണെങ്കില്‍ അത് മാറ്റിയെടുക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം.
നമ്മളെ ഭയപ്പെടുത്തുന്ന ചിന്തകളില്‍ നിന്ന് മാറി സന്തോഷം ലഭിക്കുന്ന വിനോദങ്ങളിലേക്ക് ശ്രദ്ധചെലുത്തണം. കൂടുതല്‍ അടുപ്പമുള്ളവരുമായി മറ്റു വിഷയങ്ങളെക്കുറിച്ച് സംസാരിക്കണം. മനസ്സിന് ആശ്വാസം തരുന്ന പുസ്തകങ്ങള്‍ വായിക്കാനോ പാട്ടുകള്‍ ആസ്വദിക്കാനോ ശ്രമിക്കുക.ഏത് കാര്യത്തിലും പരാജയപ്പെട്ടാല്‍ അവസരങ്ങള്‍ ഇനിയുമുണ്ടാകും എന്നാ പ്രത്യാശയോടെ ചിന്തിക്കാന്‍ ശ്രമിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."