ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കരുതെന്ന് റേഷന്‍ ഡീലേഴ്സ് അസോ.
കോട്ടയം: ഒന്നരക്കോടി ജനങ്ങള്‍ക്ക് റേഷന്‍ നിഷേധിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കരുതെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.ആര് അരവിന്ദാക്ഷന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതിപ്രകാരം മുന്‍ഗണനാ പട്ടികയില്‍പെടുന്ന 1.54 കോടി ജനങ്ങള്‍ക്കുമാത്രമേ റേഷന്‍ ലഭിക്കുകയുള്ളൂ. ബാക്കിവരുന്ന 50 ലക്ഷം കുടുംബങ്ങള്‍ക്ക് കേന്ദ്രം റേഷന്‍ അനുവദിക്കുകയില്ല. ഇതോടെ സംസ്ഥാനത്തെ റേഷന്‍ സംവിധാനം ഇല്ലാതാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അരിയും ഗോതമ്പുമുള്‍പ്പെടെ 15.69 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് നിലവില്‍ കേരളത്തിന് ലഭിക്കുന്നത്. എന്നാല്‍, പദ്ധതി യാഥാര്‍ഥ്യമായാല്‍ 10.13 ലക്ഷം ടണ്ണായി ഇത് കുറയും. ഇത്തരത്തില്‍ റേഷന്‍ നിഷേധിച്ചും റേഷന്‍ മൊത്ത വ്യാപാരികളെ ഒഴിവാക്കിയും റീട്ടെയില്‍ വ്യാപാരികള്‍ക്ക് ശമ്പളം നല്‍കാതെയും പദ്ധതി നടപ്പാക്കിയാല്‍ റേഷന്‍ ലൈസന്‍സ് തിരികെനല്‍കി പ്രതിഷേധിക്കുമെന്ന് റേഷന്‍ ഡീലേഴ്സ് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടനും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."