ഇലക്ട്രിക്ക് കാറുകള്‍ അത്ര 'പരിസ്ഥിതി സൗഹൃദമല്ല'; ഐ.ഐ.ടി റിപ്പോര്‍ട്ട് പുറത്ത്
ഇലക്ട്രിക്ക് വാഹനങ്ങള്‍ വന്‍തോതില്‍ വിറ്റ് പോകുന്ന ഒരു മാര്‍ക്കറ്റായി ഇന്ത്യ മാറിയിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍,കാറുകള്‍ എന്നിങ്ങനെയുള്ള ശ്രേണി വ്യത്യാസങ്ങളൊന്നുമില്ലാതെ തന്നെ ഇവികള്‍ ഇന്ത്യയില്‍ ചൂടപ്പം പോലെ വിറ്റ്‌പോകുന്നുണ്ട്.പെട്രോള്‍,ഡീസല്‍ മുതലായ ഇന്ധനങ്ങളുടെ കുതിച്ചുയരുന്ന വിലയും, പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളെക്കാള്‍ അവ പരിസ്ഥിതി സൗഹൃഗമാണെന്നുള്ള പ്രചരണവുമാണ് ഇന്ത്യയില്‍ ഇവികള്‍ക്ക് പ്രചാരണം ലഭിക്കാനുള്ള പ്രധാന കാരണം. എന്നാല്‍ ഐ.ഐ.ടി കാണ്‍പൂര്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തിലെ കണ്ടെത്തല്‍ ഞെട്ടിക്കുന്ന ചില പഠന റിപ്പോര്‍ട്ടുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഹൈബ്രിഡ് വാഹനങ്ങളെ വെച്ച് താരതമ്യം ചെയ്താല്‍ ഇവികള്‍ പരിസ്ഥിതിക്ക് കൂടുതല്‍ ആഘാതം വരുത്തുന്നു, എന്നാണ് ഐ.ഐ.ടി കാണ്‍പൂര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഒരു ഹൈബ്രിഡ് വാഹനത്തെക്കാള്‍ 15 മുതല്‍ 50 ശതമാനം വരെ അധികം ഗ്രീന്‍ഹൗസ് ഗ്യാസുകളാണ് ഇവിയുടെ നിര്‍മ്മാണ, ഉപയോഗ ഘട്ടങ്ങളില്‍ പ്രകൃതിയിലേക്ക് എത്തുന്നത്. ഹൈബ്രിഡ് വാഹനങ്ങളാണ് താരതമ്യേന കുറവ് ഹരിതഗൃഹ വാതകങ്ങള്‍ പുറത്തേക്ക് വിടുന്നത്. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് വില കൂടുതലാണെങ്കിലും മൈലേജ് കൂടുതല്‍ കിട്ടുന്നു എന്നത് കൊണ്ട് പലരും ഇക്കാലത്ത് ഹൈബ്രിഡിലേക്ക് എത്തുന്നുണ്ട്.ഇന്ധനക്ഷമതയും കരുത്തുമാണ് ഇവയുടെ പ്രധാന ആകര്‍ഷക ഘടകങ്ങള്‍.നിലവില്‍ ചെറിയ ബഡ്ജറ്റിന് വാങ്ങാന്‍ കഴിയുന്ന ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈര്‍ഡര്‍ പോലുള്ള ഹൈബ്രിഡ് വാഹനങ്ങളും മാര്‍ക്കറ്റിലേക്ക് എത്തുന്നുണ്ട്.
Content Highlights:Electric cars more harmful than conventional hybrid cars IIT Kanpur study
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."