യു.എസ് ശീതയുദ്ധത്തിനില്ലെന്ന് ജോ ബൈഡന്‍
ജനീവ: യു.എസും ചൈനയും പുതിയ ശീതയുദ്ധത്തിലേക്കു കടക്കരുതെന്ന യു.എന്‍ സെക്രട്ടറി ജനറലിന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. യു.എസ് പുതിയൊരു ശീതയുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത ബൈഡന്‍ അറിയിച്ചു.
ഫലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ യു.എസ് തുടര്‍ന്നും പിന്തുണയ്ക്കും. സ്വതന്ത്ര ജൂതരാജ്യത്തിന് തുറന്ന പിന്തുണ നല്‍കും. ഇറാന്‍ ആണവകരാറിലേക്ക് തിരിച്ചെത്തിയാല്‍ ഉപരോധം പിന്‍വലിച്ച് കരാറിലേക്കു മടങ്ങിയെത്താന്‍ യു.എസ് തയാറാണ്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് ദരിദ്രരാജ്യങ്ങള്‍ക്കുള്ള സഹായം ഇരട്ടിയാക്കാന്‍ യു.എസ് ശ്രമിക്കും. ഇക്കാര്യത്തില്‍ യു.എസ് കോണ്‍ഗ്രസുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ബൈഡന്‍ പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിന് ബ്രസീല്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ബോല്‍സനാരോ പറഞ്ഞു. ചൈന, ഇറാന്‍, തുര്‍ക്കി, ഖത്തര്‍ രാഷ്ട്രത്തലവന്മാരും പൊതുസഭയില്‍ സംസാരിച്ചു. കാലാവസ്ഥാ വ്യതിയാനവും കൊവിഡ് മഹാമാരിയും ഉയര്‍ത്തുന്ന ഭീഷണികള്‍ ചര്‍ച്ചചെയ്യാനാണ് 100ലേറെ ലോകനേതാക്കള്‍ ജനീവയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."