HOME
DETAILS

കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ ഫ്‌ളാറ്റ് തട്ടിപ്പ് നാല്‍വര്‍ സംഘം തട്ടിയത് 4.5 കോടി

  
backup
August 27 2016 | 19:08 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d

കൊച്ചി: തട്ടിപ്പുകള്‍ അരങ്ങുതകര്‍ക്കുന്ന കൊച്ചിയില്‍ വീണ്ടും ഫ്‌ളാറ്റ് തട്ടിപ്പ്. നാലു ഫ്‌ളാറ്റുകളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ആലുവ കരിമുഗലില്‍ പാറയ്ക്കല്‍, ഡ്രീം, എലഗന്റ്, സിഗ്നേച്ചര്‍ എന്നീ പേരുകളില്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ വില്‍ക്കാനുണ്ടെന്ന് കാണിച്ചാണ് നാല്‍വര്‍ സംഘം ഇടപാടുക്കാരില്‍നിന്നും കോടികള്‍ തട്ടിയത്.
20 പേരില്‍ നിന്നും 25 മുതല്‍ 50 ലക്ഷം രൂപ വരെ വിലവാങ്ങിയാണ് ഫ്‌ളാറ്റുകളില്‍ പലതും രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്. എന്നാല്‍ പണിപൂര്‍ത്തിയാകാത്ത ഫ്‌ളാറ്റുകളുടെ രേഖകള്‍ ന്യൂജന്‍ബാങ്കുകളില്‍ പണയപ്പെടുത്തി കോടികള്‍ വായ്പ എടുത്തിട്ടുള്ളതായി തെളിഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തായത്. തട്ടിപ്പ് പുറത്താകുന്നതിന് മുന്‍പെ ഉടമകളില്‍ പ്രധാനി വിദേശത്തേക്ക് കടന്നതായി തട്ടിപ്പിന് ഇരയായവര്‍ പറഞ്ഞു.
മീരാ ഹോംസ് എന്ന സ്ഥാപനത്തിന്റെ കരിമുഗള്‍ ഡോണ്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന എലഗന്‍സ് അപ്പാര്‍ട്ട്‌മെന്റിലാണ് ഫ്‌ളാറ്റുകളുടെ കച്ചവടം നടന്നത്. ആലുവ അത്താണി, തുരുത്തുശ്ശേരിക്കരയില്‍ രാജി നിവാസില്‍ രാജീവ് ഗംഗാധരന്‍, മാനേജിങ് പാര്‍ട്ണര്‍ ആയ സ്ഥാപനത്തില്‍ ഇയാളുടെ ഭാര്യ മഞ്ജു, ആലുവ തായിക്കാട്ടുക്കര മനപ്പാടന്‍ വീട്ടില്‍ ബിജോയി ഡൊമനിക്ക്, വെണ്ണല, ചേറുങ്കല്‍ വീട്ടില്‍ ഇ.എം.സി റോഡില്‍ ഡോ. ജോണ്‍സണ്‍ ലൂക്കോസ് എന്നിവര്‍ക്കെതിരേയാണ് പണം നഷ്ടപ്പെട്ടവര്‍ പരാതിയുമായി രംഗത്തുവന്നത്. ഇതില്‍ രാജീവ്  ഗംഗാധരനാണ് ഇടപാടുക്കാരില്‍നിന്നും പണം കൈപറ്റിയത്.
മനോഹര കവര്‍ചിത്രങ്ങളിലൂടെ ഇറക്കിയ ബ്രോഷൗറുകള്‍ ഉപഭോക്താക്കള്‍ക്ക് അയച്ചുക്കൊടുത്താണ് ആവശ്യക്കാരെ വലയിലാക്കിയത്. പ്രവാസികളാണ് അധികവും തട്ടിപ്പിന് ഇരയായത്. കഴിഞ്ഞദിവസങ്ങളില്‍ ബാങ്കുകളില്‍നിന്നും ജപ്തിനോട്ടിസ് എത്തിയതോടെയാണ് ഫ്‌ളാറ്റിനായി പണം നല്‍കിയവര്‍ ചതിയില്‍പ്പെട്ട വിവരം അറിയുന്നത്.
ഒരേനമ്പര്‍ ഫ്‌ളാറ്റു തന്നെ പല ആളുകള്‍ക്കായി മറിച്ചുവിറ്റാണ് കമ്പനി പണം തട്ടിയിട്ടുള്ളത്. ഉടമകള്‍ മുങ്ങിയതോടെ ബാങ്കുകളും കൊടുത്തപണം തിരികെപിടിക്കാന്‍ പെരുമ്പാവൂര്‍ കോടതി മുഖേന കേസുമായി മുന്നോട്ടു പോകുകയാണ്.
എന്നാല്‍ പൊലിസ് വേണ്ടരീതിയില്‍ കേസ് കൈകാര്യം ചെയ്യുന്നില്ലെന്ന് പരാതിക്കാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago