യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കുന്നില്ല; എയർ ഇന്ത്യക്ക് വീണ്ടും പിഴയിട്ട് ഡിജിസിഎ
യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കുന്നില്ല; എയർ ഇന്ത്യക്ക് വീണ്ടും പിഴയിട്ട് ഡിജിസിഎ
ന്യൂഡൽഹി: യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കാത്തതിലും ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനും എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). പത്ത് ലക്ഷം രൂപയാണ് ഡിജിസിഎ പിഴ ചുമത്തിയത്. ഡല്‍ഹി, കൊച്ചി, ബംഗളുരു വിമാനത്താവളങ്ങളില്‍ ഡിജിസിഎ സംഘം നടത്തിയ പരിശോധനയുടെ പശ്ചാത്തലത്തിലാണ് പിഴ ഈടാക്കിയത്. ചട്ടങ്ങള്‍ പാലിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു.
അന്താരാഷ്ട്ര സെക്ടറുകളില്‍ ബിസിനസ് ക്ലാസില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ആ സേവനം നൽകാതെ, മറ്റ് സീറ്റുകള്‍ നല്‍കിയ സംഭവവും ഡിജിസിഎ അന്വേഷിച്ചിരുന്നു. ഈ സംഭവത്തിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നല്‍കാത്തത് ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് നടപടിയിലേക്ക് എത്തിച്ചത്. കഴിഞ്ഞ വര്‍ഷവും ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
വിമാന കമ്പനികള്‍ക്ക് ബാധകമായ ചട്ടങ്ങളായ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് കമ്പനി പാലിക്കുന്നില്ലെന്ന് വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് നവംബര്‍ മൂന്നാം തീയ്യതി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ എയര്‍ ഇന്ത്യയ്ക്ക് ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ ഷോകോസ് നോട്ടീസിന് എയര്‍ ഇന്ത്യ നല്‍കിയ മറുപടിയിലും ചട്ടങ്ങള്‍ പാലിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാവുന്നതായി ഡിജിസിഎ ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വിമാനം വൈകുന്ന സാഹചര്യങ്ങളിൽ യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസ സൗകര്യം ഏര്‍പ്പെടുത്താതിരിക്കുക, ഗ്രൗണ്ട് സ്റ്റാഫില്‍ ചിലര്‍ക്ക് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പരിശീലനം നല്‍കുന്നതില്‍ വീഴ്ച വരുത്തുക, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ആ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സീറ്റുകള്‍ നല്‍കിയ ശേഷം അതിന് നഷ്ടപരിഹാരം നല്‍കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
അതേസമയം ഡിജിസിഎയുടെ പിഴ ലഭിച്ചതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."