വീണ്ടും ഒരു മഹാമാരി?; ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ 'അജ്ഞാത ന്യൂമോണിയ' പടരുന്നു; നിറഞ്ഞു കവിഞ്ഞ് ആശുപത്രികള്‍
വീണ്ടും ഒരു മഹാമാരി?; ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ 'അജ്ഞാത ന്യൂമോണിയ' പടരുന്നു; നിറഞ്ഞു കവിഞ്ഞ് ആശുപത്രികള്‍
ബെയ്ജിങ്: കൊവിഡിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലെന്നിരിക്കെ ചൈനയില്‍ 'അജ്ഞാതരോഗം'. കുട്ടികളെ ബാധിക്കുന്ന നിഗൂഢമായ ഒരു ന്യൂമോണിയയാണ് കണ്ടെത്തിയിരിക്കുന്നത്. വീണ്ടുമൊരു മഹാമാരിയിലേക്ക് സൂചന നല്‍കുന്ന വിധത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണ് ്വാസകോശ സംബന്ധമായ രോഗം. രോഗബാധിതരായ കുട്ടികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കൊവിഡ് മഹാമാരിയുടെ നാളുകള്‍ക്ക് ശേഷം ചൈനയില്‍ ആശുപത്രികള്‍ നിറയുകയാണെന്ന വിധത്തിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. അസുഖങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും ന്യൂമോണിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്ലസ്റ്ററുകളെക്കുറിച്ചുമുള്ള വിശദാശംങ്ങള്‍ ചൈനയോട് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) ആവശ്യപ്പെട്ടിട്ടുണ്ട്.
വടക്കന്‍ ചൈനയിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളില്‍ പടര്‍ന്ന് പിടിച്ചതിനാല്‍ രോഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. കടുത്ത പനി, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങള്‍. അതേസമയം ചുമ ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് സാധാരണ ന്യുമോണിയയുമായി സാമ്യമുള്ളതാണെങ്കിലും തീവ്രത പതിന്മടങ്ങാണ്.
⚠️UNDIAGNOSED PNEUMONIA OUTBREAK—An emerging large outbreak of pneumonia in China, with pediatric hospitals in Beijing, Liaoning overwhelmed with sick children, & many schools suspended. Beijing Children's Hospital overflowing. ?on what we know so far:pic.twitter.com/hmgsQO4NEZ
— Eric Feigl-Ding (@DrEricDing) November 22, 2023
നിരവധി കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും ചുമയില്ല. ശക്തമായി പനിയും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുമാണ് അവര്‍ പ്രകടിപ്പിക്കുന്നത്- ഒരാള്‍ പറയുന്നു.
ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗബാധയെ നിരീക്ഷിക്കുന്ന പ്ലാറ്റ്‌ഫോമായ പ്രോമെഡ് പുറയുൂന്നതിങ്ങനെ
'കണ്ടുപിടിക്കപ്പെടാത്ത ശ്വാസകോശ സംബന്ധമായ അസുഖം വ്യാപകമായി പടരുന്നു. ഇത്രയധികം കുട്ടികള്‍ ഇത്ര പെട്ടെന്നു ബാധിക്കപ്പെടുന്നത് അസാധാരണമായിരിക്കും. മുതിര്‍ന്നവരെ ആരെങ്കിലും ബാധിച്ചതായി സൂചനയില്ല. ഈ വ്യാപനം എപ്പോള്‍ ആരംഭിച്ചുവെന്നു വ്യക്തമല്ല''
കൊവിഡ് 19 നിയന്ത്രണങ്ങള്‍ നീക്കിയതും ഇന്‍ഫ്‌ളുവന്‍സ, മൈകോപ്ലാസ്മ ന്യുമോണിയ (കുട്ടികളില്‍ ഒരു സാധാരണ ബാക്ടീരിയ അണുബാധ), റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (RSV) ഉള്‍പ്പെടെയുള്ള അറിയപ്പെടുന്ന രോഗകാരികളുടെ രക്ത ചംക്രമണവുമാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വര്‍ധനവിന് കാരണമായി ചൈനീസ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, ചൈനയിലും ഉത്ഭവിച്ച കൊവിഡ് മഹാമാരി ഉണ്ടാക്കിയ ആഘാതം കണക്കിലെടുത്ത് പുതിയ ആരോഗ്യഭീഷണിയെ ലോകാരോഗ്യ സംഘടന വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."