HOME
DETAILS

പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണം: മുസ്‌ലിം സംഘടനകള്‍

  
backup
September 23, 2021 | 4:28 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be-%e0%b4%ac%e0%b4%bf%e0%b4%b7%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%a8-%e0%b4%aa

 


സര്‍ക്കാര്‍ നോക്കുകുത്തിയായി മാറരുത്
കോഴിക്കോട്: പാലാ ബിഷപ്പ് നാര്‍കോട്ടിക് ജിഹാദ് പ്രസ്താവന പിന്‍വലിക്കണമെന്ന് കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. സമൂഹത്തില്‍ ഛിദ്രതയ്ക്കും സൗഹാര്‍ദമില്ലാതാക്കാനുമാണ് ഇത്തരം പ്രസ്താവനകള്‍ വഴിവയ്ക്കുക. ഒരു മതനേതാവിന്റെ ഭാഗത്തുനിന്ന് ഇത്തരം അപക്വമായ പ്രസ്താവനകള്‍ ഒരിക്കലും ഉണ്ടാകരുതെന്നാണ് യോഗത്തിന്റെ അഭിപ്രായമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഇത്തരം വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി മാറരുത്.
സര്‍വകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റേതടക്കമുള്ള നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നു. സച്ചാര്‍ ആനുകൂല്യങ്ങള്‍ മുസ്‌ലിം സമുദായത്തിന് നഷ്ടപ്പെടുന്നതില്‍ സച്ചാര്‍ സംരക്ഷണ സമിതി നല്‍കിയ നിര്‍ദേശങ്ങളെ സര്‍ക്കാര്‍ അവഗണിച്ചതില്‍ സംഘടനകള്‍ക്കുള്ള പ്രതിഷേധം അറിയിക്കുന്നതായും സാദിഖലി തങ്ങള്‍ പറഞ്ഞു.


കേരളീയ സമൂഹത്തിന്റെ നന്മയെ തകര്‍ക്കുന്ന ഒരു വിഷയമുണ്ടായിട്ടും അതിനോട് നിസംഗമായ സമീപനം സ്വീകരിച്ച സര്‍ക്കാര്‍ നടപടിയില്‍ യോഗം പ്രതിഷേധിച്ചതായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. മുസ്‌ലിം സമുദായം ഈ വിഷയത്തോട് വളരെ മര്യാദയോടെയാണ് പ്രതികരിച്ചത്. കേരളീയ സമൂഹത്തിന് ഏറെ ദോഷമുണ്ടാക്കുന്ന പ്രസ്താവനയാണിത്. ഇതിന്റെ അപകടം മനസിലാക്കി പൊതുസമൂഹവും മാധ്യമങ്ങളും ക്രിസ്ത്രീയ സമൂഹത്തിലെ മതേതരതല്‍പരരായ ജനവിഭാഗങ്ങളും രംഗത്തുവന്നത് അഭിനന്ദനാര്‍ഹമാണെന്നും ഇ.ടി പറഞ്ഞു.


സച്ചാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അഡ്വ. പി.എം.എ സലാം, എം.എല്‍.എമാരായ കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍ (മുസ്‌ലിം ലീഗ്), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദര്‍ (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. എ.ഐ മജീദ് സ്വലാഹി (കെ.എന്‍.എം), ഡോ.ഐ.പി അബ്ദുസ്സലാം (കെ.എന്‍.എം മര്‍കസുദ്ദഅ്‌വ), പി. മുജീബ് റഹ്മാന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്‌ലാമി), സി.എ മൂസ മൗലവി, ബാവ മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), പി. അബ്ദുല്ലത്വീഫ് മദനി, ടി.കെ അശ്‌റഫ് (വിസ്ഡം മൂവ്‌മെന്റ്), സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങള്‍ (ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് ), ഖാസിമുല്‍ ഖാസിമി (കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍), ഡോ. പി.എ ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്), സൈനുല്‍ ആബിദീന്‍, എന്‍ജിനീയര്‍ മമ്മദ് കോയ (എം.എസ്.എസ്), ഇ.പി അശ്‌റഫ് ബാഖവി, ഹാശിം ബാഫഖി തങ്ങള്‍ (കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), ഡോ. സൈതു മുഹമ്മദ്, പി. അബൂബക്കര്‍ (മെക്ക) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയ്ക്ക് പിന്നാലെ കാണിക്കയിലും ഭക്തരുടെ വരവിലും വൻ ഇടിവ്; ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 days ago
No Image

സമീപകാലത്ത് കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ലഹരിവേട്ട 'ഓപ്പറേഷന്‍ തണ്ടര്‍'; കണക്കുകള്‍ പുറത്തുവിട്ട് എക്‌സൈസ് മന്ത്രി

Kerala
  •  3 days ago
No Image

അർജന്റീനയെ ട്രോളി കേരള പൊലിസ്; മുഖ്യമന്ത്രിയുൾപ്പെടെ ഉന്നത അധികാരികൾക്ക് പരാതി

Kerala
  •  3 days ago
No Image

താഴമണ്‍ കുടുംബം ശബരിമല തന്ത്രിസ്ഥാനം ഒഴിയണം: ബി.ജെ.പി ഉപാധ്യക്ഷന്‍ കെ.എസ് രാധാകൃഷ്ണന്‍

Kerala
  •  3 days ago
No Image

ദാഹിച്ചപ്പോള്‍ കുപ്പിവെള്ളം വാങ്ങി, കുടിച്ചപ്പോള്‍ ആസിഡ്; യുവതി ഗുരുതരാവസ്ഥയില്‍

National
  •  3 days ago
No Image

ഹോര്‍മുസില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം;  ഒരു ഇന്ത്യന്‍ നാവികനെ കാണാതായി

International
  •  3 days ago
No Image

കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  3 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ്: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി ഉടന്‍; റിപ്പോര്‍ട്ട് തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്

Kerala
  •  3 days ago
No Image

ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കില്‍ പങ്കുവെക്കലുകള്‍ അനിവാര്യം; പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 days ago
No Image

അര്‍ജൻ്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന് ഗുരുതര പരുക്ക്; രണ്ട് വിരലുകള്‍ അറ്റു

Kerala
  •  3 days ago