HOME
DETAILS

സിദ്ധാര്‍ഥന്റെ മരണം: പുറത്താക്കിയ 33 വിദ്യാര്‍ഥികളെ തിരിച്ചെടുത്ത് വിസി; നടപടി നിയമോപദേശം തേടാതെ 

  
Web Desk
March 25 2024 | 06:03 AM

vc-took-back-33-expelled-students 131234

പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച കേസില്‍ കോളജ് പുറത്താക്കിയ 33 വിദ്യാര്‍ഥികളെ വൈസ് ചാന്‍സലര്‍ തിരിച്ചെടുത്തു. ക്രൂര മര്‍ദനത്തിലും ആള്‍ക്കൂട്ട വിചാരണയിലും കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് എതിരെയെടുത്ത നടപടിയാണ് വി.സി ഡോക്ടര്‍ പി.സി ശശിന്ദ്രന്‍ റദ്ദാക്കിയത്. 

നിയമോപദേശം തേടാതെയാണ് പുതുതായി ചുമതലയേറ്റ വി.സിയുടെ നടപടി. സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരെ സംരക്ഷിക്കാനാണ് ധൃതിപിടിച്ചുള്ള തീരുമാനമെന്ന് ആരോപണം. സര്‍വകലാശാലയുടെ ലോ ഓഫിസറില്‍നിന്നു നിയമോപദേശം തേടിയ ശേഷമേ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി വി.സിക്ക് റദ്ദാക്കാനാകൂ.

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുത്തത് വി.സിയുടെ ഇഷ്ടപ്രകാരമെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ടി.ജയപ്രകാശ് പറഞ്ഞു. വി.സിക്ക് എതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കും. വി.സിക്ക് എന്തോ വലിയ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഒടുവില്‍ സിദ്ധാര്‍ത്ഥന്‍ സ്വയം മുറിവേല്‍പിച്ചെന്ന് വി.സി പറയുമെന്നും ജയപ്രകാശ് ആരോപിച്ചു. സി.ബി.ഐ അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതിനെതിരെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ സിദ്ധാര്‍ഥന്റെ മൃതദേഹം കണ്ടെത്തുന്നത്. സിദ്ധാര്‍ഥനെതിരെ നടന്നത് പരസ്യവിചാരണയാണെന്ന ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 18 പേര്‍ പലയിടങ്ങളില്‍ വെച്ച് സിദ്ധാര്‍ത്ഥനെ മര്‍ദിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

latest
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago