കര്‍ഷക പ്രക്ഷോഭത്തിന് പരിഹാരമില്ല; 27ന്റെ ഭാരത് ബന്ദില്‍ കേരളവും നിശ്ചലമാകും
തിരുവനന്തപുരം: ഈ മാസം 27ന് നടക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണിയും പിന്തുണ പ്രഖ്യാപിച്ചതോടെ കേരളത്തിലും ജനജീവിതം സ്തംഭിക്കും. പത്ത് മാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാകും ഹര്‍ത്താല്‍.
മോട്ടോര്‍ വാഹന തൊഴിലാളികളും കര്‍ഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകള്‍ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടത് പാര്‍ട്ടികള്‍ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കാനാണ് സംസ്ഥാനത്തെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചിരിക്കുന്നത്. പത്രം, പാല്‍, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വിസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. 27ന് രാവിലെ എല്ലാ തെരുവുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."