കുസാറ്റ് അപകടം: മന്ത്രിമാര്‍ കൊച്ചിയിലേക്ക്, 4പേരുടെ നില ഗുരുതരം
കൊച്ചി: കുസാറ്റ് ദുരന്തത്തിനു പിന്നാലെ കൊച്ചിയിലേക്ക് തിരിച്ച് മന്ത്രിമാരായ പി രാജീവും, ആര് ബിന്ദുവും. നവ കേരള സദസിന്റെ ഭാഗമായി ഇരുവരും കോഴിക്കോട്ടാണ്. ഇവിടെ നിന്നു ഇരുവരും കൊച്ചിയിലേക്ക് പുറപ്പെട്ടു. സര്‍വകലാശാല ഉള്‍ക്കൊള്ളുന്ന കളമശ്ശേരി മന്ത്രി രാജീവിന്റെ മണ്ഡലം കൂടിയാണ്. വേണ്ട നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയതായി ഇരുവരും വ്യക്തമാക്കി.
കളമശ്ശേരി കുസാറ്റ് സര്‍വകലാശാല ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികളാണ് മരിച്ചത്. കുസാറ്റ് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയാണ് ദാരുണ സംഭവം. 64 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. നാല് പേരുടെ നില ഗുരുകരമാണ്.
കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം സംഗീത സന്ധ്യ തീരുമാനിച്ചിരുന്നു. ഇത് കേള്‍ക്കാന്‍ ഓഡിറ്റോറിയത്തിനകത്ത് നിറയെ കുട്ടികളുണ്ടായിരുന്നു. ഇതിനിടെ കനത്ത മഴ പെയ്തതോടെ പുറത്തുണ്ടായിരുന്നവര്‍ കൂടി ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. തിരക്കിനിടെ കുട്ടികള്‍ ശ്വാസം കിട്ടാതെ തലകറങ്ങി വീഴുകയായിരുന്നു.
15 വിദ്യാര്‍ഥികളെയാണ് ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയത്. ഇവിടെവച്ചാണ് നാല് കുട്ടികള്‍ മരിച്ചത്.
കുസാറ്റ് അപകടം: മന്ത്രിമാര്‍ കൊച്ചിയിലേക്ക്, 4പേരുടെ നില ഗുരുതരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."