ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ഫറോക്ക്: എല്ലാവര്ക്കും ശൗചാലയം പദ്ധതി ഫറോക്ക് നഗരസഭയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ടി.സുഹറാബി ഉദ്ഘാടനം ചെയ്തു. വൈസ്ചെയര്‍മാന്‍ വി.മുഹമ്മദ് ഹസ്സന് അധ്യക്ഷനായി.സെപ്റ്റംബര്‍ ഏഴിനകം എല്ലാ വീടുകളിലും ശൗചാലയമുളള നഗരസഭയാക്കിമാറ്റാനാണ് അധികൃതര്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വെ പ്രകാരം സ്വന്തമായി ശൗചാലയമില്ലാത്ത 85 വീടുകളാണ് നഗരസഭയിലുളളത്. ശൗചലായം നിര്‍മിക്കുന്നതിനായി 15,400 രൂപയാണ് ഫണ്ട് അനുവദിക്കുന്നത്. ഇതില്‍ 10,000 രൂപ മുനിസിപ്പാലിറ്റി നല്‍കും. ബാക്കി തുക കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടില്‍ നിന്നാണ് നല്‍കുന്നത്. പരിപാടിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഭിലാഷ് ഡാനിയേല്‍ ക്ലാസെടുത്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ടി. നുസ്റത്ത്, സബീന മന്‍സൂര്‍, പി. ഹാഷിഫ് മുനിസിപ്പല്‍ സെക്രട്ടറി പി.എം സുരേഷ്ബാബു, കെ.ടി മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."