HOME
DETAILS
MAL
മോദിക്ക് വരുമാനം കൂടി
backup
September 26 2021 | 03:09 AM
ഈ വര്‍ഷം കൂടിയത് 22 ലക്ഷം, ആകെ തുക 3.07 കോടി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരുമാനം ഈ വര്‍ഷം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 ലക്ഷം രൂപയുടെ വര്‍ധനവാണ് വരുമാനത്തിലുണ്ടായതെന്ന് പ്രധാനമന്ത്രിയുടെ വെബ്സൈറ്റിലെ കണക്കുകള്‍ പറയുന്നു.
ഈ വര്‍ഷം പ്രധാനമന്ത്രിയുടെ വരുമാനം 3.07 കോടിയാണ്. കഴിഞ്ഞ വര്‍ഷം 2.85 കോടിയായിരുന്നു. 36,900 രൂപയാണ് മോദിയുടെ കൈയിലുള്ളത്. 2021 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് 1,52,480 രൂപയാണ് ബാങ്ക് ബാലന്‍സ്. 1.86 കോടി രൂപയുടെ സ്ഥിര നിക്ഷേപം ഗാന്ധിനഗറിലെ ബാങ്കിലുണ്ട്. മോദിയുടെ പക്കല്‍ നാലു സ്വര്‍ണ വളകളുണ്ട്. ഇതിന് 1.48 ലക്ഷം രൂപ വിലവരും. പ്രധാനമന്ത്രിയ്ക്കുള്ള ബി.എം.ഡബ്ല്യു വാഹനമല്ലാതെ സ്വന്തമായി വാഹനങ്ങളൊന്നും മോദിയുടെ പേരിലില്ല.
ലോണ്‍ ബാധ്യതയുമില്ല. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്താണ് കേന്ദ്രമന്ത്രിമാര്‍ സ്വത്തുവിവരം സ്വമേധയാ വെളിപ്പെടുത്തണമെന്ന തീരുമാനമെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."