HOME
DETAILS

ഗെയില്‍: ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എതിര്‍പ്പുണ്ടാക്കുന്നുവെന്ന് കലക്ടര്‍

  
backup
August 27 2016 | 21:08 PM

%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a6


കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ പ്രാഥമികഘട്ടമായ സര്‍വേ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്. ജില്ലാ വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍. ഭൂമി അളക്കാതെ പദ്ധതിയുടെ രൂപരേഖ തയാറാക്കാനാവില്ല. സര്‍വേ നടത്തിയാല്‍ മാത്രമേ ആരുടെയൊക്കെ ഭൂമിയിലൂടെയാണ് പൈപ്പ്‌ലൈന്‍ കടന്നുപോകൂ എന്നു പറയാനാകൂ. ഭൂമി അളക്കാനുള്ള അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇതു സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എതിര്‍പ്പ് ഉണ്ടാക്കുകയാണ്. പരിസ്ഥിതി അനുകൂല വ്യവസായ വളര്‍ച്ചയ്ക്കും കുറഞ്ഞ വിലക്ക് പാചക വാതകം ലഭ്യമാക്കാനും ഗെയില്‍ പദ്ധതിയിലൂടെ കഴിയും. പദ്ധതിക്കെതിരായ എതിര്‍പ്പ് മറികടക്കാന്‍ ബോധവല്‍ക്കരണം നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.
ഓണത്തിന് തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധിയായതിനാല്‍ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തടസം വരാതിരിക്കാന്‍ അവധിക്കു മുന്‍പുള്ള ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഓഫിസിലുണ്ടാകണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. കിടപ്പുരോഗികള്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കാനുള്ള പദ്ധതിക്കായി 20 പഞ്ചായത്തുകളും വടകര നഗരസഭയും മാത്രമാണ് വിവരങ്ങള്‍ നല്‍കിയതെന്നും കലക്ടര്‍ പറഞ്ഞു. മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എത്രയും വേഗം വിവരങ്ങള്‍ നല്‍കി കിടപ്പുരോഗികള്‍ക്ക് ആനുകൂല്യം കിട്ടാനുള്ള അവസരം നഷ്ടപ്പെടുത്താതെ നോക്കണം.
ഇതരസംസ്ഥാന തൊഴിലാളികളെ അനധികൃതമായി താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരേ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി എടുത്തുവെന്ന് ഉറപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ക്കും കോര്‍പറേഷന്‍ സെക്രട്ടറിക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. നോട്ടിസ് നല്‍കല്‍ മാത്രമായി നടപടി പരിമിതപ്പെടരുത്. ശൗചാലയങ്ങള്‍ ഇല്ലാതെ, കടമുറികളുടെ മുകളിലും മറ്റും ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്നത് പ്രദേശവാസികളുടെയും തൊഴിലാളികളുടെ തന്നെയും ആരോഗ്യത്തെ അതീവ ഗുരുതരമായി ബാധിക്കുന്നതായി ഇ.കെ വിജയന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി.
മുക്കം അങ്ങാടിയില്‍ വാഹനാപകടം കാരണം യാത്രക്കാര്‍ മരിക്കുന്നത് നിത്യസംഭവമായതിനാല്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കണമെന്ന നഗരസഭാ ചെയര്‍മാന്റെ ആവശ്യം പരിഗണിക്കുമെന്ന് ജോര്‍ജ് എം. തോമസ് എം.എല്‍.എ അറിയിച്ചു.
യോഗത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ സി.കെ നാണു, ഇ.കെ വിജയന്‍, പി.ടി.എ റഹീം, വി.കെ.സി മമ്മദ് കോയ, ജോര്‍ജ് എം. തോമസ്, കാരാട്ട് റസാഖ്, മറ്റു ജനപ്രതിനിധികള്‍, അസി. കലക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.എ ഷീല, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago