HOME
DETAILS

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ ആവശ്യപ്പെട്ട് ഐ.ജി ലക്ഷ്മണ; ഇ-മെയില്‍ പുറത്ത്

  
backup
September 28 2021 | 04:09 AM

4965645-2


കൊച്ചി: മോന്‍സണെതിരേയുള്ള കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് ഐ.ജി ലക്ഷ്മണ ഇടപെട്ടുവെന്നു വ്യക്തമാക്കുന്ന ഇ മെയില്‍ സന്ദേശം ഇന്നലെ പുറത്തു വന്നു. സിനിമാ പ്രവര്‍ത്തകര്‍ക്ക് വാടകയ്ക്ക് നല്‍കാനായി മോന്‍സന്റെ പക്കല്‍നിന്നും ശ്രീവത്സം ഗ്രൂപ്പ് ഉടമ രാജേന്ദ്രന്‍ പിള്ള ആറുകോടി രൂപയ്ക്ക് വാങ്ങിയ മുന്തിയയിനം കാറുകള്‍ വെള്ളംകയറി നശിച്ചതായിരുന്നു.


ഇതിന്റെ പേരില്‍ രാജേന്ദ്രന്‍ പിള്ള മോന്‍സണെതിരേ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായി. ഇത് റദ്ദാക്കി അന്വേഷണം ചേര്‍ത്തല സി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ.ജി ലക്ഷ്മണ പൊലിസ് ആസ്ഥാനത്തെ എ.ഐ.ജിക്ക് കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് അയച്ച ഇ മെയില്‍ സന്ദേശമാണ് പുറത്തായത്. മോന്‍സന്റെ അടുപ്പക്കാരനായിരുന്നു അന്വേഷണ ചുമതല നല്‍കണമെന്ന് ഐ.ജി ആവശ്യപ്പെട്ട സി.ഐ. എന്നാല്‍ പരാതിക്കാരുടെ എതിര്‍പ്പും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പരിഗണിച്ച് അന്വേഷണം മാറ്റിനല്‍കിയില്ല. ഈ കേസില്‍ ഇന്നലെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ആലപ്പുഴ എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കി. മോന്‍സണ്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് റിപ്പോര്‍ട്ടിലുണ്ട്.

സംഭവത്തില്‍ ശ്രീവത്സം ഗ്രൂപ്പ് ഉടമക്കെതിരേ മോന്‍സണ്‍ നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മോന്‍സന്റെ ഉന്നത ബന്ധങ്ങളുടെ വിശ്വാസ്യതയിലാണ് പണം നല്‍കിയതെങ്കിലും ഈ ഉന്നതര്‍ക്ക് മോന്‍സന്റെ തട്ടിപ്പുകളെപ്പറ്റി അറിയുമായിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും പരാതിക്കാര്‍ പറഞ്ഞു. ശനിയാഴ്ചയാണ് ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്. മകളുടെ വിവാഹ നിശ്ചയചടങ്ങില്‍ ചേര്‍ത്തലയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. അനൂപ് വി. അഹമ്മദിനെ കൂടാതെ കോഴിക്കോട് സ്വദേശികളായ യാക്കൂബ് പുറായില്‍, സിദ്ദീഖ് പുറായില്‍, ഇ.എ സലിം, എം.ടി ഷമീര്‍, മഞ്ചേരി സ്വദേശി ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. എറണാകുളം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂനിറ്റ് എസ്.പി എം.ജെ സോജന്റെ നേതൃത്വത്തിലാണ് അന്വേഷണം. തട്ടിപ്പിനിരയായവര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ലോക്കല്‍ പൊലിസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ ഏല്‍പിക്കുകയായിരുന്നു. കൊച്ചിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇടപെട്ടാണ് ആദ്യ അന്വേഷണം അട്ടിമറിച്ചതെന്നും ആരോപണമുണ്ട്.അതേസമയം, ശ്രീവത്സം കേസിലെ അനധികൃത ഇടപെടലിന് ഐ.ജി ലക്ഷ്മണയ്ക്ക് എ.ഡി.ജി.പി മനോജ് ഏബ്രഹാം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ വിവരവും പുറത്തുവന്നു. കഴിഞ്ഞ ഒക്ടോബര്‍ 16നാണ് നോട്ടിസ് നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago