HOME
DETAILS
MAL
ഉത്തര്‍പ്രദേശില്‍ 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കുഴല്‍ക്കിണറില്‍ തള്ളി
backup
December 31 2022 | 15:12 PM
ലഖ്നോ: 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കുഴല്‍ക്കിണറില്‍ തള്ളി. ഉത്തര്‍പ്രദേശില്‍ ഘോസി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ മറ്റൊരു പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലിസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ മാലിന്യം തള്ളാന്‍ പോയ പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നു. വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയുള്ള കൃഷിയിടത്തിലെ കുഴല്‍ക്കിണറില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കൈകളും കാലുകളും കെട്ടിയിട്ട്, വായില്‍ തുണി തിരുകിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് അഡീഷനല്‍ എസ്.പി ത്രിഭുവന്‍ നാഥ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."