HOME
DETAILS

യു എ ഇ: യു എൻ കാലാവസ്ഥ ഉച്ചകോടിക്ക് ദുബൈ എക്‌സ്‌പോ സിറ്റിയിൽ തുടക്കം

  
backup
December 01, 2023 | 3:43 PM

uae-un-climate-summit-kicks-off-at-dubai-expo-cit

ദുബൈ: 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കമായി ദുബൈയിലെ എക്സ്പോ സിറ്റിയിൽ വെച്ച് നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടി 2023 നവംബർ 30-നാണ് ആരംഭിച്ചത്.
2023 നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് ഈ സമ്മേളനം. യു എ ഇയിൽ വെച്ച് നടക്കുന്ന ഏറ്റവും വലിയ കാലാവസ്ഥാ സമ്മേളനമാണ് COP28.

ഔദ്യോഗിക ചർച്ചകൾക്കും ഉന്നതതല യോഗങ്ങൾക്കും വേദിയാക്കുന്ന ബ്ലൂ സോണിലും,പൊതുജനങ്ങളുമായി ഇടപഴകാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഗ്രീൻ സോണിലുമായി പങ്കെടുക്കുന്നതിനുള്ള റെക്കോർഡ് അഭ്യർത്ഥനകളാണ് ഉച്ചകോടിയുടെ ഈ പതിപ്പിൽ വന്നിരിക്കുന്നത്. നിലവിൽ 97,000-ത്തിലധികം ആളുകൾ ബ്ലൂ സോണിലും 400,000-ത്തിലധികം ആളുകൾ ഗ്രീൻ സോണിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നതിനാൽ 500,000 പേർ ഉച്ചകോടിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിൽ ലോക രാജ്യങ്ങളിലെ മന്ത്രിമാർ, സർക്കാരിതര സംഘടനകളുടെ (NGO) പ്രതിനിധികൾ, സ്വകാര്യ മേഖല, തദ്ദേശവാസികൾ, യുവാക്കൾ എന്നിവർ ഉൾപ്പടുന്നു. ആഗോള കാലാവസ്ഥ പ്രവർത്തനത്തെ പുനർരൂപകൽപ്പന ചെയ്യുന്നത് ലക്ഷ്യമിട്ടാണ് ഇവർ ഒത്തുചേരുന്നത്.

ലോകമെമ്പാടുമുള്ള 180-ലധികം രാഷ്ട്രത്തലവന്മാരും സർക്കാരുകളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഏറ്റവും ഉയർന്ന കാലാവസ്ഥ അഭിലാഷങ്ങൾ കൈവരിക്കുന്നതിനുള്ള ലോക രാജ്യങ്ങളുടെ ശ്രമങ്ങളെ ഒരു കുട കീഴിൽ കൊണ്ടുവരാനുള്ള അവസരമാണ് COP28. ആഗോള കാലാവസ്ഥാ പ്രവർത്തനം കൂടുതൽ അടിയന്തിരവും ആവശ്യമുള്ളതുമായ ഒരു സമയത്ത് ഇത് വളരെ പ്രധാനമാണ്.

COP21-ൽ സ്ഥാപിതമായ പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതിയുടെ ആദ്യ ആഗോള വിലയിരുത്തലിനെ ഈ സമ്മേളനം അടയാളപ്പെടുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  2 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  2 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  2 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  2 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  2 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  2 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  2 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  2 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  2 days ago