HOME
DETAILS

അസമില്‍ ഭാര്യക്ക് സീറ്റ് നിഷേധിച്ചതിന് കോണ്‍ഗ്രസ് എം.എല്‍.എ പാര്‍ട്ടി വിട്ടു

  
Web Desk
March 25 2024 | 08:03 AM

Congress MLA left the party

ലഖിംപുര്‍:  അസം എം.എല്‍.എ ഭരത് ചന്ദ്ര നാര ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭാര്യക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടു. അസമിലെ ലഖിംപൂര്‍ ജില്ലയിലെ നൗബോച്ച എം.എല്‍.എയായ ഭരത് ചന്ദ്ര നാര തിങ്കളാഴ്ചയാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്.

ലഖിം പൂര്‍ ലോക്‌സഭാ സീറ്റില്‍ ഉദയ് ശങ്കര്‍ഹസാരികയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് രാജി. മുന്‍ കേന്ദ്രമന്ത്രികൂടിയായ ഭാര്യ റാണി നാരയെ സീറ്റിലേക്ക് നോമിനേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ച നാര മറ്റൊരാളെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലുള്ള അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെക്ക് നാര രാജിക്കത്ത് നല്‍കി.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ നിന്ന് ഞാന്‍ ഉടന്‍ രാജിവയ്ക്കുന്നു എന്ന ഒറ്റവരി രാജിക്കത്താണ് നല്‍കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച അസം കോണ്‍ഗ്രസിന്റെ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നാര രാജിവച്ചിരുന്നു. ലഖിം പുര്‍ മണ്ഡലത്തില്‍ നിന്ന് നാരയുടെ ഭാര്യ റാണി മൂന്നു തവണ എം.പിയായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago