HOME
DETAILS

കുവൈത്തിൽ നിരോധിത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട സ്വദേശിയും രണ്ട് പ്രവാസികളും പിടിയിലായി

  
backup
December 02, 2023 | 7:59 AM

a-native-and-two-expatriates-were-arrested-for-illegal-fishing-in-kuwait

A native and two expatriates were arrested for illegal fishing in Kuwait

കുവൈത്ത്‌ സിറ്റി: നിരോധിത അൽ-ഹൈഷാൻ മറൈൻ മേഖലയിൽ അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട ഒരു കുവൈത്തി പൗരനെയും രണ്ട് പ്രവാസികളും ഉൾപ്പെടെ മൂന്ന് പേരെ ആഭ്യന്തര മന്ത്രാലയം പിടികൂടി. മത്സ്യബന്ധനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഓപ്പറേഷൻസ് റൂമിന് വിവരം ലഭിച്ചതിനെ തുടർന്നാണ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ഉടനടി മേഖലയിലെത്തി പരിശോധന നടത്തിയത്. സ്ഥലത്ത് എത്തിയപ്പോൾ ഒരു കുവൈത്ത് പൗരനും രണ്ട് പ്രവാസികളും മത്സ്യബന്ധന ബോട്ടിൽ ഉണ്ടായിരുന്നതായി കണ്ടെത്തി..

പരിശോധനയിൽ മത്സ്യബന്ധന ഉപകരണങ്ങളും, മത്സ്യങ്ങളുടെ ശേഖരവും അധികൃതർ കണ്ടെത്തി. നിയന്ത്രണങ്ങൾ ലംഘിച്ചതിന് കുവൈത്ത് സ്വദേശിയെ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയിലേക്ക് റഫർ ചെയ്ത് അന്വേഷണ നടപടികൾ ആരംഭിച്ചു. രണ്ട് പ്രവാസികളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. നിരോധിത മത്സ്യബന്ധന മേഖലകളുടെ സമഗ്രത സംരക്ഷിക്കുന്നതിനും നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് ഈ വേഗത്തിലുള്ളതും ദൃഢവുമായ നടപടിഎന്ന് അധികാരികൾ അറിയിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 700 കടന്നു

International
  •  4 days ago
No Image

മൊബൈൽ സുരക്ഷയ്ക്ക് 'സഞ്ചാർ സാഥി' ആപ്പ്; പ്രീ-ഇൻസ്റ്റലേഷൻ വിവാദത്തിൽ; ഡിലീറ്റ് ചെയ്താൽ എന്ത് സംഭവിക്കും?

National
  •  4 days ago
No Image

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കില്ല; ബിസിസിഐയുടെ നിർദേശം തള്ളി സൂപ്പർതാരം

Cricket
  •  4 days ago
No Image

വോട്ടർപട്ടിക പരിഷ്കരണം: പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേന്ദ്രം; 10 മണിക്കൂർ ചർച്ച

National
  •  4 days ago
No Image

അബൂദബിയിലെ കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; സംഭവം ഇക്കാരണം മൂലമെന്ന് പരിസ്ഥിതി ഏജൻസി

uae
  •  4 days ago
No Image

'യുവാക്കളാണ് രാജ്യത്തിന്റെ ഭാവി'; ദേശീയ ദിന സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ 

uae
  •  4 days ago
No Image

ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

Kuwait
  •  4 days ago
No Image

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നിർണ്ണായക കൂടിക്കാഴ്ച; ജയിലിൽ സന്ദർശനം നടത്തി സഹോദരി

International
  •  4 days ago
No Image

'നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കും'- രാജീവ് ചന്ദ്രശേഖര്‍

Kerala
  •  4 days ago
No Image

യുഎഇയിലെ പ്രവാസികൾക്ക് ഒമാനിൽ വിസ ഓൺ അറൈവൽ ലഭിക്കുമോ?

uae
  •  4 days ago