ഇന്ത്യന്‍ വിദ്യാര്‍ഥിനി ലണ്ടനില്‍ ട്രക്കിടിച്ചു മരിച്ചു
ലണ്ടന്‍: ഇന്ത്യന്‍ വിദ്യാര്‍ഥിനി ചെയിസ്ത(33)കൊച്ചാര്‍ ലണ്ടനില്‍ ട്രക്കിടിച്ച് മരിച്ചു. സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പിഎച്ച്ഡി ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനിയാണ് ട്രക്ക് ഇടിച്ച് മരിച്ചത്. കഴിഞ്ഞയാഴ്ച ലണ്ടനിലെ അപ്പാര്‍ട്ട്മെന്റിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെയാണ് അപകടമെന്ന് നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു.
ലെഫ്റ്റനന്റ് ജനറല്‍ ആയി വിരമിച്ച ഡോ. എസ്പി കൊച്ചാറിന്റെ മകളാണ് ചെയിസ്ത. ചെയിസ്ത കൊച്ചാര്‍ നേരത്തേ നീതി ആയോഗില്‍ പബ്ലിക് പോളിസി വിഭാഗത്തില്‍ സേവനമനുഷ്ടിച്ചിരുന്നു. ബിഹേവിയറല്‍ സയന്‍സില്‍ പിഎച്ച്ഡി ചെയ്യുന്നതിനാണ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ചേര്‍ന്നത്.കഴ ിഞ്ഞ സെപ്റ്റംബര്മാസത്തിലാണ് ലണ്ടനിലേക്കു പോയത്.
നിതി ആയോഗിലെ ലൈഫ് പ്രോഗ്രാമില്‍ ചിസ്ത കൊച്ചാര്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അമിതാഭ് കാന്ത് എക്സ് പോസ്റ്റില്‍ പറഞ്ഞു. ലണ്ടനില്‍ സൈക്കിളില്‍ സഞ്ചരിക്കവെയാണ് ദാരുണമായ ട്രാഫിക് അപകടം സംഭവിച്ചത്. മികച്ച ഭാവിയുള്ള മിടുക്കിയും ധീരയും ബുദ്ധിമതിയുമായിരുന്നു അവര്‍. വളരെ നേരത്തെ പോയി. നിത്യശാന്തി നേരുന്നു- അമിതാഭ് കാന്ത് കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."