HOME
DETAILS

ഗസ്സയില്‍ ഓരോ 10 മിനുട്ടിലും ബോംബ് വീഴുന്നു; ഇവിടെ സുരക്ഷിത പ്രദേശം എന്നൊന്നില്ലെന്നും യുനിസെഫ്

  
Web Desk
December 05 2023 | 09:12 AM

they-are-not-safe-and-they-know-it-unicef-spokesperson-details-situation-in-gaza

ഗസ്സയില്‍ ഓരോ 10 മിനുട്ടിലും ബോംബ് വീഴുന്നു; ഇവിടെ സുരക്ഷിത പ്രദേശം എന്നൊന്നില്ലെന്നും യുനിസെഫ്

ഗസ്സ: ഒരിഞ്ചു പോലും 'സുരക്ഷിത' പ്രദേശം ശേഷിക്കാത്ത സ്ഥലമാണ് ഗസ്സയെന്ന് യുനിസെഫ്. ഗസ്സയിലെ 'സുരക്ഷിത' പ്രദേശത്തുനിന്ന് ജനങ്ങള്‍ ഒഴിയണമെന്ന നിര്‍ദേശവുമായി വീണ്ടും ഇസ്‌റാഈല്‍ സൈന്യം എത്തിയതിന് പിന്നാലെയാണ് യുനിസെഫിന്റെ പ്രതികരണം. ഗസ്സയിലെവിടെയും സുരക്ഷിത പ്രദേശമില്ലെന്നും ഓരോ 10 മിനുട്ടിലും ബോംബ് വീഴുന്നുവെന്നും യുനിസെഫ് മേധാവി പ്രതികരിച്ചു. യു.എസ് കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഇസ്‌റാഈല്‍ സേന ട്വിറ്ററില്‍ ഗസ്സക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഗസ്സയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഇസ്‌റാഈലിന്റെ ഉത്തരവാദിത്വമാണെന്നായിരുന്നു യു.എസിന്റെ നിലപാട്. എന്നാല്‍ ഇസ്‌റാഈല്‍ സൈന്യം പറയുന്ന സുരക്ഷിതസ്ഥലം ഏതാണെന്ന് ഗസ്സക്കാര്‍ ചോദിക്കുന്നു. തെക്കന്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഖാന്‍ യൂനിസും റഫയും പൂര്‍ണമായും തകര്‍ത്ത നിലയിലാണ്.

ഗസ്സ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടം പിടിച്ച സ്ഥലം
ലോകത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടംപിടിച്ച സ്ഥലമാണ് ഗസ്സയെന്ന് യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട് എക്‌സിക്യുട്ടീവ് ഡയരക്ടര്‍ കാതറിന്‍ റസ്സല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 2.3 ദശലക്ഷമുള്ള ഗസ്സയിലെ ജനസംഖ്യയുടെ പകുതിയോളം പേരും 18 വയസിന് താഴെയുള്ളവരാണ്. ഇവരില്‍ പലരും 2008 മുതലായി അഞ്ച് ഇസ്‌റാഈലി അതിക്രമമെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടെന്നും അല്‍ ജസീറ ചൂണ്ടിക്കാട്ടി. ഒക്‌ടോബര്‍ ഏഴിന് ഇസ്‌റാഈല്‍ ക്രൂരത തീവ്രമാകുന്നതിനു മുമ്പ്, ഫലസ്തീനിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ പഠനത്തില്‍ അഞ്ചു മുതല്‍ 17 വരെയുള്ള കുട്ടികളില്‍ 13 ശതമാനം പേര്‍ ഉത്കണ്ഠ അനുഭവിക്കുന്നതായി കണ്ടെത്തിയിരുന്നു. യുദ്ധം രൂക്ഷമായതോടെ ഈ കണക്കുകളില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടാകാമെന്ന് പഠനം വ്യക്തമാക്കുന്നു.

1967 മുതല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലും ഗസ്സയിലും കൊല്ലപ്പെട്ട എണ്ണത്തേക്കാള്‍ ഇരട്ടിയിലധികം കുഞ്ഞുങ്ങളെ ഇസ്‌റാഈല്‍ സൈന്യം ഒക്ടോബറില്‍ ഗസ്സയില്‍ കൊന്നതായി ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷനല്‍ ഫലസ്തീന്‍ എന്ന സംഘടന നവംബര്‍ ആദ്യത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, കരയുദ്ധം തെക്കന്‍ ഗസ്സയിലേക്ക് വ്യാപിക്കാനുള്ള ശ്രമത്തിലാണ് ഇസ്‌റാഈല്‍. നിരവധി ഇസ്‌റാഈല്‍ യുദ്ധടാങ്കുകള്‍ തെക്കന്‍ നഗരമായ ഖാന്‍ യൂനിസിനെ ലക്ഷ്യമാക്കി നിങ്ങുന്നുണ്ടെന്ന് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ തെക്കന്‍ ഗസ്സയിലും കരയാക്രമണം ശക്തിപ്പെടുത്തിയാല്‍ ഫലസ്തീനികള്‍ക്ക് സുരക്ഷിത ഇടങ്ങള്‍ ഇല്ലാത്ത സാഹചര്യംവരും. കഴിഞ്ഞ ദിവസം ഇവിടങ്ങളില്‍ വ്യാപകമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കരയാക്രമണവും ശക്തമാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. നാന്നൂറിലേറെ കേന്ദ്രങ്ങള്‍ ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്തിട്ടുണ്ട്.

അതിനിടെ ഹമാസില്‍ നിന്ന് ശക്തമായ തിരിച്ചടിയും ഇസ്‌റാഈല്‍ നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം 60 ഇസ്‌റാഈല്‍ സൈനികരെ വധിച്ചതായി ഹമാസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ച് ഇസ്‌റാഈല്‍ സൈന്യം പ്രസ്താവന ഇറക്കി. വടക്കന്‍ ഗസ്സയില്‍ മൂന്നു ഇസ്‌റാഈല്‍ ട്രൂപ്പ് കമാന്‍ഡര്‍മാര്‍ ഇന്നലെ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയില്‍ കൊല്ലപ്പെട്ട ഇസ്‌റാഈല്‍ സൈനികരുടെ എണ്ണം 75 ആയി. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തില്‍ കൊലപ്പെടുത്തിയവരുടേതടക്കം 401 ഇസ്‌റാഈല്‍ സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഗസ്സയില്‍ കഴിഞ്ഞദിവസം ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്‌റാഈല്‍ സൈന്യത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

അതിനിടെ, ഇസ്‌റാഈലില്‍ ഹമാസിന്റെ ആക്രമണം തുടരുകയാണ്. ഗസ്സ അതിര്‍ത്തിയില്‍ പലയിടങ്ങളിലായി റോക്കറ്റ് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. മധ്യ ഇസ്‌റാഈലിലും റോക്കറ്റ് സൈറണ്‍ കേള്‍ക്കാമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റമത് ഗന്‍, കിര്‍യാത് ഒനൊ, സാവ്‌യോണ്‍, യെഹുദ് മോണ്‍സണ്‍ എന്ന യഹൂദ ടൗണുകളിലും ഹമാസിന്റെ റോക്കറ്റ് ആക്രമണമുണ്ടായി. പെത്ഹാ തിക്‌വ, മാസ്, ഗെനെയ് തിക്‌വ, ഗാത് റിമോണ്‍, ഗിവാത് ഹഷ്‌ലോഷ എന്നിവിടങ്ങളിലും റോക്കറ്റ് സൈറണ്‍ കേട്ടുവെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ ലബനാന്‍ അതിര്‍ത്തിയിലും റോക്കറ്റ് സൈറണ്‍ കേട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം

Cricket
  •  a day ago
No Image

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ

Cricket
  •  a day ago
No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a day ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  a day ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  a day ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  a day ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  a day ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  a day ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  a day ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  a day ago