HOME
DETAILS
MAL
പരസ്യവിചാരണ നടത്തിയ പിങ്ക് പൊലിസുകാരിയെ യൂനിഫോം ജോലിയില്‍നിന്ന് നീക്കണമെന്ന് എസ്സി എസ്ടി കമ്മീഷന്
backup
October 06 2021 | 12:10 PM
തിരുവനന്തപുരം: എട്ടു വയസുകാരനെയും അച്ഛനെയും മോഷണക്കുറ്റമാരോപിച്ച് പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥയ്ക്കെതിരേ കര്‍ശന നടപടിക്ക് നിര്‍ദേശം.
സംസ്ഥാന എസ്സി-എസ്ടി കമ്മിഷനാണ് പരസ്യവിചാരണ നടത്തിയ വനിതാ പൊലിസ് ഉദ്യോഗസ്ഥ രജിതയെ യൂനിഫോം ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്ന് ഉത്തരവിട്ടത്.
എട്ടു വയസുള്ള കുട്ടിയെയും അച്ഛനെയും മോഷണക്കുറ്റമാരോപിച്ച് പരസ്യമായി വിചാരണ ചെയ്തതിനാണ് നടപടി. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലിസ് ഉദ്യോഗസ്ഥയെ നേരത്തേ തിരുവന്തപുരത്ത് നിന്നു കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."