പീഡനം: പ്രതികളെ റിമാന്‍ഡ് ചെയ്തു
കാസര്‍കോട്: ചികിത്സയ്‌ക്കെത്തിയ യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ റിമാന്‍ഡു ചെയ്തു.
ജനറല്‍ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരന്‍ ഉദുമ കുണ്ടോളംപാറയിലെ കിഷോര്‍ (29), സുഹൃത്തുക്കളായ മഞ്ജുനാഥ് (34), മുക്കുന്നോത്ത് ബാരയിലെ അനില്‍ കുമാര്‍(32) എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോ പൊലിസ് കസ്റ്റഡിയിലെടുത്തു.
പീഡനം നടന്ന ലോഡ്ജിലും അന്വേഷണ സംഘം പരിശോധന നടത്തി. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി.
ഇതിനിടയില്‍ പീഡനത്തിനു ഇരയായ യുവതിയില്‍ നിന്നു ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രഹസ്യ മൊഴിയെടുത്തു .ഈ മാസം 23നാണ് കേസിനാസ്പദമായ സംഭവം. കര്‍ണ്ണാടക സ്വദേശിനിയും പൂടംങ്കല്ലിലെ ബന്ധുവീട്ടില്‍ താമസക്കാരിയുമായ ദലിത് യുവതിയാണ് പരാതിക്കാരി. ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ തന്നെ കിഷോര്‍ തെറ്റിദ്ധരിപ്പിച്ച് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോവുകയും പിന്നീട് വഴിയില്‍ വച്ച് സുഹൃത്തുക്കളെയും കൂട്ടി ലോഡ്ജില്‍ എത്തിച്ച ശേഷം പീഡിപ്പിച്ചുവെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."