HOME
DETAILS
MAL
വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും
backup
December 10 2023 | 11:12 AM
റായ്പൂര്‍: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ആദിവാസി നേതാവുമായ വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് ബി.ജെ.പി ഇത്തവണ ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. 90 സീറ്റുകളില്‍ 54 സീറ്റ് നേടിയാണ് ബി.ജെ.പി ഛത്തീസ്ഗഢില്‍ ഭരണം പിടിച്ചത്. കേന്ദ്ര മന്ത്രിയായിരുന്ന വിഷ്ണു ദേവ് സായി എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത്.
മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്, രേണുകാ സിങ് തുടങ്ങിയവരുടെ പേരുകളാണ് ആദ്യം ബി.ജെ.പി പരിഗണിച്ചിരുന്നത്. ഗോത്ര വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുതിര്‍ന്ന ആദിവാസി നേതാവായ വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്.
വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."