HOME
DETAILS
MAL
ഭക്തജന തിരക്ക് ; ശബരിമലയില്‍ ദര്‍ശന സമയം കൂട്ടി
backup
December 10 2023 | 12:12 PM
ശബരിമലയില്‍ ദര്‍ശന സമയം കൂട്ടി
പത്തനംതിട്ട; ഭക്തരുടെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ദര്‍ശന സമയം കൂട്ടി. ഉച്ചയ്ക്ക്‌ശേഷം ഒരു മണിക്കൂര്‍ കൂടി നീട്ടിയാണ് ദര്‍ശനസമയം കൂട്ടിയത്. പുലര്‍ച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകുന്നേരം 3 മണിക്ക് തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടയ്ക്കും. ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പ ഭക്തരുടെ തിരക്ക് കണക്കിലെടുത്തെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.
ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം 3 മണി മുതല്‍ തുറന്നാണ് ദര്‍ശനസമയം ദിവസവും ഒരു മണിക്കൂര്‍ വീതം വര്‍ദ്ധിപ്പിച്ചത്. ഒരു മണിക്കൂര്‍ ദര്‍ശനസമയം വര്‍ദ്ധിപ്പിച്ചതോടെ ദിവസവും 18 മണിക്കൂര്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."