ട്രയിന്‍ വഴി കടത്തിയ പുകയില ഉല്പന്നങ്ങള്‍ പിടികൂടി
കൊല്ലങ്കോട്: തമിഴ്‌നാട് പൊള്ളാച്ചിയില്‍ നിന്നും ട്രയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്ന നിരോധിത പുകയില ഉല്പന്നങ്ങള്‍ കൊല്ലംങ്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരം ഊട്ടറയില്‍ നിന്നും കൊല്ലങ്കോട് പൊലിസ് പിടികൂടി.
കടത്തിക്കൊണ്ടു വന്ന മൂന്നു പേര്‍ക്കെതിരേ കൊല്ലങ്കോട് പൊലിസ് കേസെടുത്തു. കൊടുവായൂര്‍ സ്വദേശികളായ രാമദാസ് (33 ), മണികണ്ടന്‍ (50), കൊല്ലങ്കോട് സ്വദേശി സതീഷ് (44 ) എന്നിവരാണ് പൊലിസ് പിടികൂടിയത്.
വെള്ളിയാഴച രാത്രി തിരിച്ചെത്തൂര്‍ പാലക്കാട് ട്രയിനില്‍ രാത്രി 10 മണിയോടെ കൊല്ലങ്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങി വരുന്നതിനിടെ പൊലിസ് നടത്തിയ പരിശോധനയിലാണ് കൊടുവായൂര്‍ സ്വദേശികളായവരില്‍ നിന്നും 15 പായ്ക്കറ്റും ശനിയാഴ്ച പുലര്‍ച്ച അഞ്ചേകാലിനിലുള്ള പൊള്ളാച്ചി ട്രിച്ചി ട്രെയിനില്‍ വന്ന കൊല്ലങ്കോട് സ്വദേശില്‍ നിന്ന് 500 പായ്ക്കറ്റും ഹാന്‍സ്, പാന്‍പരാഗ് തുടങ്ങിയ ബ്രാന്‍ഡിലുള്ള നിരോധിത പുകയില ഉല്പന്നങ്ങള്‍ സി.ഐ സലീഷിന്റെ നിര്‍ദേശ പ്രകാരം എസ്.ഐ സഞ്ചീവ് കുമാര്‍ സംഘം പിടികൂടിയത്.
20,000 രൂപ വിലവരുന്നതായും പൊതുവിപണിയില്‍ 50000 രൂപക്ക് വില്ക്കുമെന്നും ഇവര്‍ പൊലിസിനോട് പറഞ്ഞതായി എസ്.ഐ സഞ്ജീവ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."