കരുവന്നൂരിലെ തട്ടിപ്പ് പണം സിപിഎം ലോക്കല്‍ കമ്മിറ്റി അക്കൗണ്ടിലുമെത്തിയെന്ന് ഇഡി
കൊച്ചി: കരിവന്നൂര്‍ കള്ളപ്പണ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ഇ ഡി. ബാങ്കില്‍ നിന്നും തട്ടിയെടുത്ത പണം സിപിഐഎം അക്കൗണ്ടിലുമെത്തി. ബാങ്കിലെ ഭരണസമിതി മാത്രമല്ല, പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദിയാണെന്നും ഇ ഡി പറഞ്ഞു. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇ ഡി ഇക്കാര്യം അറിയിച്ചത്. ജാമ്യാപേക്ഷ തുടര്‍വാദത്തിനായി ഡിസംബര്‍ 21ലേക്ക് മാറ്റി.
കരുവന്നൂരിലെ തട്ടിപ്പ് പണം സിപിഎം ലോക്കല്‍ കമ്മിറ്റി അക്കൗണ്ടിലുമെത്തിയെന്ന ഗുരുതര ആരോപണം ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ഇഡി മുന്നോട്ടുവച്ചു. അനധികൃത വായ്പകള്‍ക്കായി അരവിന്ദാക്ഷന്‍ ഭരണ സമിതിയെ ഭീഷണിപ്പെടുത്തി. സതീഷിന്റെ അനധികൃത ഇടപാടുകള്‍ക്ക് വേണ്ടി മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് അരവിന്ദാക്ഷന്‍ വഴിയാണെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. സതീഷിന്റെ മകളുടെ മെഡിക്കല്‍ പ0നത്തിനായി ഫീസ് അടച്ചത് അരവിന്ദാക്ഷന്റെ അക്കൗണ്ടിലൂടെയെന്നും ഇഡി വാദിച്ചു.
കരുവന്നൂര്‍ വിഷയത്തില്‍ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ നേരത്തെ ഇഡി രണ്ട് തവണ ചെയ്തിരുന്നു. പാര്‍ട്ടിക്ക് കരുവന്നൂര്‍ ബാങ്കില്‍ രണ്ട് അക്കൗണ്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.
കരുവന്നൂരിലെ തട്ടിപ്പ് പണം സിപിഎം ലോക്കല്‍ കമ്മിറ്റി അക്കൗണ്ടിലുമെത്തിയെന്ന് ഇഡി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."