സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ സ്‌കൂള്‍ ലൈബ്രേറിയന്‍ തസ്തികയില്‍ നിയമനമില്ലാതെ രണ്ട് പതിറ്റാണ്ട് : പുതിയ തലമുറയില്‍ വായന അന്യമാവുന്നു
കൊല്ലം: ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ വായനാമുറികളുടെ നിലനില്‍പിനെ സംബന്ധിച്ച് ആശങ്കകളുയരുന്നു. കേരളത്തില്‍ പൊതുവിദ്യലയങ്ങളില്‍ ഒഴികെ ബാക്കി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സി .ബി .എസ് .സി , ഐ .സി .എസ്. സി , നവോദയ, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളില്‍ അക്കാഡമിക് ലൈബ്രറികളും ലൈബ്രേറിയനുമുണ്ടെങ്കിലും സര്‍ക്കാര്‍ , എയ്ഡഡ് സ്‌കൂളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പ് ലൈബ്രേറിയന്‍ തസ്തികയോട് വിമുഖതയാണ്.
സംസ്ഥാന സര്‍ക്കാരുകള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക സൃഷ്ടിക്കാത്തത് പുതിയ തലമുറയ്ക്ക് വായനാശീലം അന്യമാക്കുകയാണ്. സര്‍ക്കാര്‍ , എയ്ഡഡ് സ്‌ക്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തികയില്‍ ജീവനക്കാരെ നിയമിക്കണമെന്ന് 21 വര്‍ഷം മുന്‍പ് ഇറക്കിയ ഹയര്‍ സെക്കന്ററി സ്‌പെഷ്യന്‍ റൂള്‍സും, കേരളാ വിദ്യാഭ്യാസ ചട്ടം 32 അധ്യായവും, കൂടാതെ നിരവധി കോടതി വിധികള്‍ നിലവിലുണ്ട്. എന്നാല്‍ ഇതൊക്കെയുണ്ടായിട്ടും 21 വര്‍ഷമായിട്ടും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിയില്‍ നിയമനം നടത്താന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല.
രാജ്യത്ത് കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ മാത്രമാണ് ലൈബ്രേറിയന്‍ തസ്തികയില്‍ ജീവനക്കാരെ നിയമിക്കാത്തത്. കേരളത്തില്‍ കേന്ദ്ര സിലബസ് സ്‌കൂളുകള്‍ക്ക് അംഗീകാരം ലഭിക്കാന്‍ ലൈബ്രേറിയന്‍ തസ്തിക ആവശ്യവുമാണ്. കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് അനധ്യാപക തസ്തികകളായ ക്ലാര്‍ക്ക്, ഫുള്‍ ടൈം മീനിയല്‍ , ലൈബ്രേറിയന്‍ തസ്തികളില്‍ നിയമനം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീകോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയ സാഹചര്യത്തിലും ഉത്തരവ് നടപ്പിലാകകുന്നില്ല.
കേരളാ വിദ്യാഭ്യാസ ചട്ടം 32 അധ്യായത്തിലും , 2001 ല്‍ പൂര്‍ണ്ണമായും പ്രീഡിഗ്രി കോളെജില്‍ നിന്നും വേര്‍പെടുത്തി ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിച്ചതോടെ 2001 ലെ സ്‌പെഷ്യല്‍ റൂള്‍സിലും ഹയര്‍ സെക്കന്ററി വിഭാഗത്തിലേക്ക് അനുവദിച്ച അനധ്യാപക തസ്തികകളില്‍ ക്ലാര്‍ക്ക്, എഫ് ടി എം , ലൈബ്രേറിയന്‍ തസ്തികള്‍ വേണമെന്ന് പറയുന്നുണ്ട്. നിരവധി കോടതി ഉത്തരവുകളും ഹയര്‍ സെക്കന്ററിക്ക് മാത്രമായി അനധ്യാപക തസ്തികകളായ ക്ലാര്‍ക്ക്, എഫ് ടി എം, ലൈബ്രേറിയന്‍ അനുവദിക്കണമെന്നുണ്ട്. കെ.ഇ.ആര്‍ ചട്ടവും, നിരവധി കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടും വര്‍ഷങ്ങളായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് അനധ്യാപക തസ്തികകളില്‍ ജീവനക്കാരെ നിയമിക്കാന്‍ തയ്യാറാകുന്നില്ല.
കേരളത്തില്‍ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനത്തിനും വായനാവാരാചരണത്തിനുമൊക്കെയായി ലക്ഷങ്ങള്‍ ചിലവഴിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികളുടെ വായനാ ശീലം വളര്‍ത്താന്‍ ലൈബ്രേറിയന്‍ തസ്തികയില്‍ നിയമനം നടത്തണം. സ്‌കൂള്‍ തുറക്കുമ്പോള്‍ സ്‌കൂള്‍ ലൈബ്രറികളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ലൈബ്രറിയന്‍ കൂടിയേ തീരൂ .ഇത് പരിഗണിച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തികകളിലേക്ക് എത്രയും വേഗം നിയമനം നടത്താന്‍ വേണ്ട നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."