HOME
DETAILS

യു.എൻ പ്രമേയവുംഫലസ്തീനിലെ സമാധാനവും

  
backup
December 14 2023 | 17:12 PM

the-un-resolution-and-peace-in-palestine

അഡ്വ.ജി.സു​ഗുണൻ

ഗസ്സയിൽ ഇസ്റാഇൗൽ തുടരുന്ന കൂട്ടക്കൊലയ്ക്ക് അറുതിവരുത്താൻ അടിയന്തരമായി വെടിനിർത്തണമെന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തെ രക്ഷാകൗൺസിലിൽ അമേരിക്ക വീറ്റോ ചെയ്തിരിക്കുകയാണ്. യു.എൻ ചാർട്ടറിലെ 99ാം വകുപ്പുപ്രകാരം സവിശേഷ അധികാരം ഉപയോഗിച്ച് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് വിഷയം രക്ഷാകൗൺസിലിന്റെ പരിഗണനയിൽ എത്തിക്കുകയായിരുന്നു. യു.എ.ഇ അവതരിപ്പിച്ച പ്രമേയമാണ് കഴിഞ്ഞ ദിവസം വോട്ടിനിട്ടത്. പ്രമേയം ഹമാസിനെ അപലപിച്ചില്ലെന്ന പേരിൽ ബ്രിട്ടൻ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. സൈനിക നടപടി നിർത്തുന്നത് ഗസ്സയിൽ ഭരണം തുടരാൻ ഹമാസിനെ അനുവദിക്കുമെന്ന് യു.എസ് ഡെപ്യൂട്ടി അംബാസിഡർ റോബർട്ട് വുഡ് പറഞ്ഞു. ഇത് അടുത്ത യുദ്ധത്തിന് വിത്ത് പാകലാകും. ശാശ്വത സമാധാനത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിനും ഹമാസിന് ആഗ്രഹമില്ലെന്നും വുഡ് പറഞ്ഞു.


ഇസ്റാഇൗൽ- ഗസ്സ സംഘർഷം ഏറ്റവും ഭയാനകവും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമായ സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. ഗസ്സയിലെ മുഴുവൻ പ്രദേശങ്ങളിലും സംഘർഷം വ്യാപിച്ചു. ജനജീവിതം നരകതുല്യമായി മാറിയിട്ടുണ്ട്. അക്രമങ്ങളും ഹിംസയും യുദ്ധവുമില്ലാത്ത ഒരു ലോകം മനുഷ്യരാശിയുടെ എക്കാലത്തെയും വലിയ സ്വപ്നമാണ്. എല്ലാത്തരം ഹിംസയുടെയും അഭാവമാണ് സമാധാനം. ഇന്ന് ഹിംസയുടെ വ്യത്യസ്ത രൂപങ്ങൾ നാം നിത്യജീവിതത്തിൽ കാണുന്നുണ്ട്. ജാതിയും മതവും വർഗവും വംശീയതയും പ്രാദേശികതയും സ്ത്രീ-പുരുഷ വ്യത്യാസങ്ങളുമെല്ലാം അക്രമങ്ങളുടെയും ഹിംസയുടെയും ഉപകരണങ്ങളായി മാറുന്നു എന്നത് ആധുനികകാലഘട്ടം നേരിടുന്ന വലിയ പ്രതിസന്ധിയാണ്.

ഒരു നൂറ്റാണ്ടിൽതന്നെ രണ്ട് ലോക മഹായുദ്ധങ്ങളും നിരവധി ചെറുയുദ്ധങ്ങളും നാം കണ്ടുകഴിഞ്ഞതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധസമാന സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണ്. വികസിത രാജ്യങ്ങളുടെ ആയുധപ്പുരകളിൽ അത്യാധുനികമായ ആയുധങ്ങൾ കുന്നുകൂടിക്കിടക്കുന്നു. സാമാധാനമെന്നത് യുദ്ധമില്ലാത്ത അവസ്ഥമാത്രമല്ല, ലഹള, കൂട്ടക്കൊല, കൊലപാതകം, കായികാക്രമണം തുടങ്ങിയ എല്ലാത്തരം അക്രമപ്രവർത്തനങ്ങളുടെയും അഭാവമാണ്. എല്ലാ യുദ്ധങ്ങളും സമാധാനത്തെ തകർക്കുന്നു. എല്ലാ അസമാധാനവും യുദ്ധത്തിലേക്ക് ആനയിക്കപ്പെടുന്നു.


കോൺസൺട്രേഷൻ ക്യാംപുകളിൽ ലക്ഷോപലക്ഷം ജൂതൻമാരെ കൂട്ടക്കൊലചെയ്യാൻ ഹിറ്റ്‌ലറും ദക്ഷിണാഫ്രിക്കയിലെ കറുത്തവർഗക്കാരെ അടിച്ചമർത്തുന്നതിനും കൊലപ്പെടുത്തുന്നതിനും വെള്ളക്കാരുടെ ഭരണകൂടവും ഫലസ്തീനിലെ പതിനായിരക്കണക്കിന് മുസ്‌ലിംകളെ കൊന്നൊടുക്കാൻ ഇസ്റാഇൗൽ ഭരണകൂടവും ഉപയോഗിച്ചത് വംശീയതയാണ്. 'യുദ്ധങ്ങൾ ഉത്ഭവിക്കുന്നത് മനുഷ്യ മനസിലായതുകൊണ്ട് സമാധാനത്തിന്റെ പ്രതിരോധങ്ങൾ പണിതുയർത്തേണ്ടത് മനുഷ്യ മനസിലാണ്'- യുനെസ്കോയുടെ ഭരണഘടനയിൽ പറയുന്നതാണിത്. ഹിംസയുടെ ഉറവിടം മനുഷ്യ മനസായതുകൊണ്ട് സമാധാനത്തിന്റെ ഉറവിടവും മനുഷ്യ മനസുതന്നെയാണ്. വ്യക്തിപരമായ ഹിംസ ചിലപ്പോൾ സാമൂഹികമായ കാരണങ്ങളുടെ സൃഷ്ടിയാകാം. അങ്ങനെയെങ്കിൽ അതിന്റെ പരിഹാരവും സാമൂഹികമായി രൂപപ്പെടേണ്ടതായിട്ടുണ്ട്.


സാമൂഹിക തിന്മകളെയും ഹിംസയെയും ഉന്മൂലനം ചെയ്യുന്നതിന് ഒരു ജനാധിപത്യസമൂഹം അത്യാവശ്യമാണ്. വിവേചനരഹിതയും നീതിയുക്തവുമായ സമൂഹനിർമിതിയിലൂടെ മാത്രമേ യഥാർഥ സമാധാനം സ്ഥാപിക്കാൻ കഴിയൂ. ഇസ്റാഇൗലിൻ്റെ ജനാധിപത്യബോധം എത്രത്തോളമുണ്ടെന്ന് ആർക്കും ബോധ്യമുള്ളതാണ്. മൂന്നാം ലോകമഹായുദ്ധം ഉണ്ടാകാനുള്ള സാധ്യതകളെ ഒരുപരിധിവരെ തടയാൻ ഐക്യരാഷ്ട്രസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഐക്യരാഷ്ട്രസഭയുടെ നയ സമീപനങ്ങളെ വൻശക്തികൾ ചോദ്യം ചെയ്യുകയും ക്രമേണ സഭ ഇവരുടെ കൈയിലെ പാവയായി മാറുകയും ചെയ്യുകയാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും മറ്റും അമേരിക്ക നടത്തിയ അധിനിവേശങ്ങളെ ചോദ്യംചെയ്യാനാവതെ ഐക്യരാഷ്ട്രസഭ വളരെ ദുർബലമായി മാറിയെന്ന അഭിപ്രായവും ശക്തിപ്പെട്ടിട്ടുണ്ട്. ലോകയുദ്ധങ്ങളിലും സംഘർഷങ്ങളിലും യു.എൻ വെറും നോക്കുകുത്തിയായി മാറുകയാണ്.


ഈ നൂറ്റാണ്ടിലും കഴിഞ്ഞ നൂറ്റാണ്ടിലും ലോകരാഷ്ട്രങ്ങളിൽ പലതിലും മാരകമായ യുദ്ധങ്ങളും അതിന്റെ ഫലമായുള്ള മനുഷ്യക്കുരുതികളും സാധാരണ സംഭവമായി മാറുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ഒന്നേകാൽ വർഷമായി തുടരുന്ന ഉക്രൈൻ-റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. തായ്‌വാൻ-ചൈനീസ് സംഘർഷങ്ങളും ഇതിൽ അമേരിക്കയുടെയും ചില പാശ്ചാത്യശക്തികളുടെയും ഇടപെടലും യുദ്ധസമാന അന്തരീക്ഷത്തിലേക്ക് ഈ മേഖലയെ കൊണ്ടുപോയിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഇസ്റാഇൗൽ-ഫലസ്തീൻ സംഘർഷങ്ങൾ ഭീകരവും കൂടുതൽ സങ്കീർണവുമായ ഒരു സാഹചര്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങൽ ദശാബ്ദങ്ങളായി നിലവിലുള്ളതാണെങ്കിലും ഇപ്പോഴാണ് ഏറ്റവും ഗുരുതരമായ സ്ഥിതിയിലേക്ക് ചെന്നെത്തുന്നത്.

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഇസ്റാഇൗലിനെ സഹായിക്കുന്ന നിലപാട് ഈ മേഖലയിലെ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയും ഗസ്സയിലെ ആയിരങ്ങൾ കൊല്ലപ്പെടുകയും ചെയ്യുന്നതിന് ഇടയാക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ നിർജീവാവസ്ഥയെപ്പറ്റി വ്യാപക ആക്ഷേപങ്ങൾ നേരത്തെ തന്നെ ഉയർന്നിട്ടുള്ളതാണ്. ലോകത്തെ യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കുന്നതിന് ഈ സാർവദേശീയ സംഘടനയ്ക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നുള്ള ആക്ഷേപം ഇസ്റാഇൗൽ- ഫലസ്തീൻ സംഘർഷത്തിലും ഉയർന്നിട്ടുണ്ട്. ഈ വിമർശനങ്ങളുടെ ഫലമായിട്ടായിരിക്കും ഇസ്റാഇൗൽ -ഗസ്സ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള അറ്റകൈ പ്രയോഗിക്കാൻ യു.എൻ സെക്രട്ടറി ജനറൽ ഗുട്ടറസ് രംഗത്തുവന്നത്. അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടാൻ രക്ഷാസമിതി യോഗം വിളിച്ച് അന്റോണിയോ ഗുട്ടറസ് രംഗത്തുവന്നത്

ഐതിഹാസിക നടപടിയായിരുന്നു. യു.എൻ ചാർട്ടറിലെ 99ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം പ്രയോഗിച്ച് രക്ഷാസമിതിയിലെ 15 അംഗരാജ്യങ്ങൾക്ക് സെക്രട്ടറി ജനറൽ കത്തയച്ചു. ഗസ്സയിലെ സാധാരണക്കാരായ ജനങ്ങൾ യുദ്ധംമൂലം കടുത്ത ദുരിതത്തിലാണ്. ഇനിയും അക്രമം തുടർന്നാൽ വൻ മാനുഷിക ദുരന്തത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഘർഷം വ്യാപിപ്പിക്കാതിരിക്കാനും പ്രതിസന്ധി അവസാനിപ്പിക്കാനും ശ്രമങ്ങൾ ഊർജിതമാക്കാൻ അന്താരാഷ്ട്ര സമൂഹത്തിന് ബാധ്യതയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


രക്ഷാസമിതി ഗുട്ടറസിന്റെ ഉപദേശമനുസരിച്ച് പ്രവർത്തിക്കാനും വെടിനിർത്തൽ പ്രമേയം സ്വീകരിക്കാനും തീരുമാനിക്കുകയാണെങ്കിൽ അക്രമം തുടരുന്നതിനെതിരേ ഉപരോധം ഏർപ്പെടുത്താനോ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതിന് അംഗീകാരം നൽകാനോ ഉള്ള അധികാരം ഉൾപ്പെടെ ഐക്യരാഷ്ട്രസഭയ്ക്ക് ലഭിക്കുമായിരുന്നു. പ്രമേയം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ കൂടുതൽ അധികാരങ്ങൾ ലഭിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. അതേസമയം, പ്രത്യേക അധികാരം ഉപയോഗിച്ച സെക്രട്ടറി ജനറലിന്റെ നടപടിക്കെതിരേ യു.എന്നിലെ ഇസ്റാഇൗൽ സ്ഥാനപതി ജിലാദ് എർദാൻ രംഗത്തെത്തിയിരുന്നു. ഇസ്റാഇൗലിനെതിരേ പക്ഷപാതപരമായാണ് ഗുട്ടറസ് പെരുമാറുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം വെടിനിർത്തലിനുള്ള ആഹ്വാനം ഹമാസിനെ സഹായിക്കാനാണെന്നും ആരോപണം ഉന്നയിച്ചു. ഗുട്ടറസ് പദവിയിൽ തുടരുന്നത് ലോകസമാധാനത്തിന് ഭീഷണിയാണെന്ന് അദ്ദേഹം പറയുകയും ചെയ്തു.


ഗസ്സ-ഇസ്റാഇൗൽ സംഘർഷത്തിന് പരിഹാരം കണ്ടേ മതിയാകൂ. ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തൽ വലിയ പ്രതീക്ഷയാണ് ലോകജനതയ്ക്ക് നൽകിയത്. എന്നാൽ കിരാത മനുഷ്യക്കുരുതി ഇസ്റാഇൗൽ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. യുദ്ധത്തെ പിന്തുണയ്ക്കുന്ന ശക്തികൾ ഈ വൈകിയ വേളയിലെങ്കിലും യു.എന്നിന്റേയും ലോകജനതയുടേയും വികാരം മാനിക്കാൻ തയാറാകുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. രക്ഷാസമിതിയിലെ യു.എൻ പ്രമേയത്തെ നിർദയം

പരാജയപ്പെടുത്തിക്കൊണ്ട് പശ്ചിമേഷ്യൻ സംഘർഷങ്ങൾ വ്യാപിപ്പിക്കാനും ഗുരുതര സാഹചര്യം ഈ മേഖലയിൽ ഉണ്ടാക്കാനുമാണ് അമേരിക്കൻ സാമ്രാജ്യത്വശക്തികൾ ശ്രമിക്കുന്നത്. എന്തായാലും ലോക പൊതുജനാഭിപ്രായം ഈ നടപടിക്കെതിരേ ശക്തമായി ഉയർന്നുവരികയാണ്. ഗസ്സയിലെ കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും വിലാപം കണ്ടില്ലെന്ന് നടിക്കുന്ന സാമ്രാജ്യത്വ ശക്തികൾക്ക് വലിയ തിരിച്ചടി ലഭിക്കുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.

Content Highlights:The UN Resolution and Peace in Palestine



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago